26 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 25, 2024
December 22, 2024
December 21, 2024
December 18, 2024
December 17, 2024
December 16, 2024
December 10, 2024
December 9, 2024
December 9, 2024
December 6, 2024

അൻമോൽ ബിഷ്‌ണോയി യുഎസില്‍ അറസ്റ്റിൽ

Janayugom Webdesk
ന്യൂഡല്‍ഹി
November 18, 2024 11:02 pm

ഇന്ത്യയിൽ ജയിലിൽ കഴിയുന്ന കൊടുംകുറ്റവാളി ലോറൻസ് ബിഷ്‌ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്‌ണോയി അറസ്റ്റിൽ. ഒളിവിൽ കഴിഞ്ഞിരുന്ന അൻമോൽ ബിഷ്‌ണോയിയെ അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നാണ് പിടികൂടിയത്. ഇന്ത്യയിൽ നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച വ്യക്തിയാണ് ഇയാൾ. 

അൻമോൽ ബിഷ്‌ണോയിയെ ചോദ്യം ചെയ്ത ശേഷം ഹർദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയ്ക്ക് കൈമാറുമെന്നാണ് വിവരം. കഴിഞ്ഞ വർഷമാണ് കാനഡയിൽ വച്ച് നിജ്ജർ വെടിയേറ്റ് മരിക്കുന്നത്. പിന്നിൽ ഇന്ത്യ ആണെന്ന കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തെ ബാധിച്ചിരുന്നു. 2022ൽ പഞ്ചാബി ഗായകൻ സിദ്ധു മൂസെവാലയെ കൊലപ്പെടുത്തിയത് അടക്കം നിരവധി കേസുകളിൽ പങ്കുള്ളയാളാണ് അൻമോൽ.
കഴിഞ്ഞ വർഷമാണ് ഇയാൾ ഇന്ത്യയിൽ നിന്നും വിദേശത്തേക്ക് കടന്നത്. ഈ വർഷം ഒക്ടോബറിൽ മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയ സംഭവത്തിലും അൻമോലിന് പങ്കുണ്ട്. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിലും മറ്റ് 18 ക്രിമിനൽ കേസുകളിലും ഇയാൾ പ്രതിയാണ്. അൻമോൽ ബിഷ്‌ണോയിയെ കുറിച്ച് വിവരം നൽകുന്നവർക്ക് 10 ലക്ഷം രൂപ പാരിതോഷികം നൽകുമെന്ന് അടുത്തിടെ ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.