19 March 2025, Wednesday
KSFE Galaxy Chits Banner 2

Related news

December 30, 2024
September 16, 2024
September 8, 2024
August 22, 2024
June 22, 2024
May 11, 2024
March 12, 2024
February 2, 2024
December 29, 2023
July 14, 2023

അണ്ണാ സർവകലാശാലയിലെ ലൈം ഗികാതിക്രമം: തുറന്ന കത്തുമായി വിജയ്

Janayugom Webdesk
ചെന്നൈ
December 30, 2024 6:23 pm

അണ്ണാ സർവകലാശാലയിൽ വിദ്യാർഥിനി ലൈംഗികാതിക്രമത്തിനിരയായ വിഷയത്തിൽ പ്രതികരണവുമായി നടനും തമിഴക വെട്രി കഴകം നേതാവുമായ വിജയ്. പ്രിയ സഹോദരിമാരെ എന്ന് അഭിസംബോധന ചെയ്ത് തുടങ്ങുന്ന കൈപ്പടയിലുള്ള കത്ത് വിജയ് സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചു. പാർടിയുടെ ഔദ്യോ​ഗിക ലെറ്റർഹെഡിലാണ് കത്ത്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലുൾപ്പെടെ എല്ലായിടത്തും സ്ത്രീകൾ അതിക്രമങ്ങൾ നേരിടുകയാണെന്നും അവരുടെ സഹോദരൻ എന്ന നിലയിൽ ഈ വിഷയത്തിൽ തനിക്ക് ഏറെ വേദനയുണ്ടെന്നും വിജയ് പറയുന്നു. എന്ത് സാഹചര്യമുണ്ടായാലും താൻ അവർക്കൊപ്പം നിൽക്കുമെന്നും സഹോ​ദരനായി നിന്ന് അവരെ സംരക്ഷിക്കുമെന്നും വിജയ് പറഞ്ഞു. ഒന്നിനെയും കുറിച്ച് വിഷമിക്കാതെ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും സുരക്ഷിതമായ തമിഴ്‌നാട് ഒരുമിച്ച് ഉടൻ ഉറപ്പാക്കുമെന്നും വിജയ് കുറിച്ചു.

TOP NEWS

March 19, 2025
March 19, 2025
March 19, 2025
March 18, 2025
March 18, 2025
March 18, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.