പ്രധാനമന്ത്രി നരേന്ദ്രമോഡി തൃശൂരില്‍ നടത്തിയ പ്രസംഗം സ്ത്രീകളെ വഞ്ചിക്കുന്നതാണെന്ന് മഹിളാ ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ആനി രാജ. ഉത്തരേന്ത്യയില്‍ മതവികാരം വോട്ടാക്കി മാറ്റാന്‍ നടത്തിയ പരിശ്രമം കേരളത്തിലും ആവര്‍ത്തിച്ചു. ശബരിമല, തൃശൂർ പൂരം വിഷയങ്ങളിൽ നടത്തിയ പ്രസ്താവനകൾ അപലപനീയമെന്നും ആനി രാജ പറഞ്ഞു.പ്രധാന മന്ത്രി എന്ന നിലയിൽ പുലർത്തേണ്ട സത്യസന്ധത നരേന്ദ്രമോഡി പുലർത്തിയില്ല.
സ്ത്രീ നേതൃത്വ വികസനം പൊള്ളയായ വാഗ്ദാനം മാത്രമാണ്. സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ ഓരോ വർഷവും മോഡി സർക്കാരിന് കീഴിൽ വർധിക്കുന്നു. എന്നാൽ കുറ്റവാളികൾക്ക് സംരക്ഷണം നൽകുകയാണ് ചെയ്യുന്നത്. രണ്ട് ടേമിൽ ഒന്നും മിണ്ടാത്ത പ്രധാന മന്ത്രി പ്രത്യേക സഭാ സമ്മേളനത്തിൽ എന്ത് കൊണ്ട് ബിൽ കൊണ്ട് വന്നു എന്ന് പറയണമായിരുന്നു എന്നും ആനി രാജ ചോദിക്കുന്നു നാല് കോടി റേഷൻ കാർഡുകൾ റദ്ദാക്കിയത് 2021–23 കാലഘട്ടത്തിൽ ആണ്. ഇത് മറച്ച് വെച്ചാണ് 5 കിലോ റേഷൻ ഫ്രീ പ്രഖ്യാപനം നടത്തിയത്.
ഉജ്ജ്വല യോജന ഗ്യാസ് കമ്പനികളെ സഹായിക്കാൻ വേണ്ടി മാത്രമാണ്. സൗജന്യമായി ഗ്യാസ് നൽകി വില കുത്തനെ ഉയർത്തി. കേരളത്തിൽ ആർക്കും ആരാധനാലയങ്ങളിൽ പോകാനോ ആരാധന നടത്താനോ തടസ്സമില്ല. സനാതനത്തിന്റെ പേരിൽ ഗർഭിണികൾക്കും കുട്ടികൾക്കും അംഗൻവാടിയിൽ നിന്ന് ലഭിക്കുന്ന മുട്ട പോലും ഇല്ലാതാക്കി. ഇത്രയും ചെയ്തിട്ടാണ് പ്രധാനമന്ത്രി കേരളത്തിൽ വന്ന് സ്ത്രീശാക്തീകരണം പ്രസംഗിക്കുന്നതെന്നും ആനി രാജ വിമർശിച്ചു.
English Summary:
Annie Raja says that Narendra Modi’s speech in Thrissur is deceiving women
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.