22 January 2026, Thursday

Related news

January 16, 2026
January 12, 2026
January 11, 2026
January 8, 2026
January 6, 2026
January 5, 2026
December 30, 2025
December 30, 2025
December 26, 2025
December 20, 2025

പ്രാർത്ഥനകൾ വിഫലം; ആൻമരിയ യാത്രയായി

Janayugom Webdesk
ഇടുക്കി
August 5, 2023 9:33 am

ഇരട്ടയാറിൽ ഹൃദയാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീണ 17 കാരി ആൻമരിയ എല്ലാവരെയും കണ്ണീരിലാഴ്ത്തി ഒടുവിൽ യാത്രയായി.
ഇരട്ടയാർ നത്തുകല്ല് പാറയിൽ ജോയിയുടെ മകൾ ആൻ മരിയ (17) ഹൃദയ സംബന്ധമായ അസുഖത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. വെള്ളി രാത്രി 11.40 നാണ് മരണം സംഭവിച്ചത്. കഴിഞ്ഞ ജൂൺ 1 ന് രാവിലെ ഇരട്ടയാറ്റിലെ ദേവാലയത്തിൽ വിശുദ്ധ കുർബാനയിൽ പങ്കെടുത്തു കൊണ്ടിരിക്കേ ഹൃദയാഘാതം സംഭവിച്ച ആൻ മരിയയെ അതിവേഗത്തിൽ കൊച്ചിയിലെ ആശുപത്രിയിലെത്തിക്കുവാനായി കട്ടപ്പനയിൽ നിന്നും എത്തിക്കാൻ നാട് ഒന്നാകെ കൈകോർത്തത് കേരളമാകെ വലിയ വാർത്തയായിരുന്നു.ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന നിമിഷങ്ങളായിരുന്നു ഇത്. പിന്നീട് ജൂലൈ മാസം ഇവിടെ നിന്നും കോട്ടയം കാരിത്താസ് ആശുപത്രിയിലേയ്ക്ക് ആൻ മരിയയെ മാറ്റിയിരുന്നു. പ്രതീക്ഷകൾ കുറഞ്ഞും കൂടിയും തുടർന്ന ആരോഗ്യാവസ്ഥകൾക്കൊടുവിൽ ഏവരെയും ദുഃഖത്തിലാഴ്ത്തി ഇന്നലെ അർധരാത്രിയോടെ ആൻ മരിയ ഏവരേയും വിട്ടു പിരിയുകയായിരുന്നു. സംസ്കാര ചടങ്ങുകൾ ആറിന് (ഞായർ ) ഉച്ചക്കഴിഞ്ഞ് ഇരട്ടയാർ സെന്റ് തോമസ് ദേവാലയത്തിൽ നടക്കും.

Eng­lish summary;annmaria dies of heartattack

you may also like this video;

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.