7 March 2026, Saturday

Related news

March 7, 2026
March 7, 2026
March 6, 2026
March 4, 2026
March 4, 2026
March 4, 2026
March 2, 2026
March 2, 2026
March 1, 2026
February 28, 2026

നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ പ്രഖ്യാപനം; കോണ്‍ഗ്രസിനെ വെട്ടിലാക്കി അന്‍വര്‍

Janayugom Webdesk
കല്‍പ്പറ്റ
January 13, 2025 11:49 am

തന്റെ എംഎല്‍എ സ്ഥാനം രാജിവെച്ചതിനുശേഷം മാധ്യമങ്ങളെ കണ്ട പി വി അന്‍വര്‍ നിലമ്പൂരിലേക്കുള്ള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് സംസ്ഥാന കോണ്‍ഗ്രസിനേയും, ‍യുഡിഎഫിനേയും വല്ലാത്ത കുുഴപ്പത്തിലാക്കിയിരിക്കുകയാമണ്. 

മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി എസ് ജോയിയെ ആണ് അന്‍വര്‍ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്.എന്നാല്‍ ആര്യടന്‍ മുഹമ്മദ് കഴിഞ്ഞ മുപ്പതു വര്‍ഷമായി മത്സരിച്ചുവിജയിച്ച മണ്ഡലമാണ് വണ്ടൂര്‍. അവിടെ അദ്ദേഹത്തിന്റെ മകന്‍ ആര്യാടന്‍ ക്ഷൗക്കത്ത് നേരത്തെ മത്സരിച്ചതാണ്.

എന്നാല്‍ ഷൗക്കത്ത് അന്‍വറിനോട് 2016ലെ തെര‍ഞ്ഞെടുപ്പില്‍ പാരാജയപ്പെട്ടു. 2021ലെ തിരഞ്ഞെടുപ്പില്‍ പ്രകാശനായിരുന്നു അന്‍വറിന്റെ എതിരാളി.അന്ന് പ്രകാശന്‍ ഡിസിസി പ്രസിഡന്റായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വരുന്നതിനു മുമ്പുതെന്ന പ്രകാശന്‍ മരിച്ചു.അന്‍വറിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറിക്ക് ഇടയാക്കും. 

Kerala State - Students Savings Scheme

TOP NEWS

March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026
March 7, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.