ജില്ലയിലെ ബാങ്കുകളുടെ 2025–26 സാമ്പത്തിക വർഷത്തേക്കുള്ള വാർഷിക ക്രെഡിറ്റ് പ്ലാൻ ജില്ലാ ഭരണകൂടം പ്രഖ്യാപിച്ചു. മൊത്തം 13,400 കോടി രൂപ വായ്പാ വിതരണം ലക്ഷ്യമിട്ടുള്ള പദ്ധതിയിൽ വിവിധ മേഖലകളിലായി നൽകുന്ന ധനസഹായം കൃത്യപെടുത്തി. കാർഷിക മേഖലയിൽ ഫാം ക്രെഡിറ്റ്, അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ & മറ്റ് അനുബന്ധ പ്രവർത്തനങ്ങൾക്ക് തുടങ്ങി യവയ്ക്ക് 7,900 കോടി രൂപ അനുവദിച്ചിട്ടുണ്ട്. എം എസ് എം ഇ യിൽ മൈക്രോ, ചെറുകിട, ഇടത്തരം & മധ്യത്തരം വ്യവസായങ്ങൾക്കായി 2,053 കോടി രൂപയും, വിദ്യാഭ്യാസവും ഭവനവുമുൾപ്പെടെയുള്ള മറ്റ് പദ്ധതികൾക്ക് 547 കോടി രൂപയും ആണ് പ്രഖ്യാപിച്ചത്. മറ്റ് മുൻഗണന വിഭാഗത്തിൽ മൊത്തം 10, 500 കോടി രൂപ ചിലവഴിക്കാൻ തീരുമാനിച്ചു. ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ 2025- 26 വർഷത്തേക്കുള്ള ക്രെഡിറ്റ് പ്ലാനും പ്രഖ്യാപിച്ചു. മൊത്തം 2,866 കോടി രൂപ വായ്പാ വിതരണം ലക്ഷ്യമിട്ടിരിക്കുന്ന കാസർകോട് ബ്ലോക്കിൽ കൃഷിയും ചെറുകിട വ്യവസായവുമാണ് പ്രധാന മേഖലകൾ. കാർഷിക മേഖലയിൽ 1690 കോടി രൂപയും മൈക്രോ, ചെറുകിട, ഇടത്തരം മധ്യത്തരം വ്യവസായങ്ങൾക്ക് 439 കോടിരൂപയും ചെലവഴിക്കാൻ തീരുമാനിച്ചു.
വിദ്യാഭ്യാസവും ഭവനവുമുൾപ്പെടെയുള്ള മറ്റ് മേഖലകളിൽ 117 കോടി രൂപ നീക്കി വെച്ചു. മഞ്ചേശ്വരം ബ്ലോക്കിൽ കാർഷിക മേഖലയിൽ 1298 കോടി രൂപയും എംഎസ്എംഇ യിൽ 337കോടി രൂപയും വിദ്യാഭ്യാസം ഭവനം എന്നിവയ്ക്ക് വേണ്ടി 90 കോടി രൂപയും മറ്റുള്ള പരിഗണന വിഭാഗത്തിൽ 1725 രൂപയുമാണ് ഉപയോഗിക്കാൻ തീരുമാനിച്ചത്. മൊത്തം 1,063 കോടി വായ്പാ വിതരണം ലക്ഷ്യമിട്ടുള്ള പദ്ധതിയിയാണ് കാറഡുക്ക ബ്ലോക്കിൽ പ്രഖ്യാപിച്ചത്.
കാർഷിക മേഖലയിൽ, ഫാം ക്രെഡിറ്റ്, അഗ്രികൾച്ചർ, ഇൻഫ്രാസ്ട്രക്ചർ, മറ്റ് അനുബന്ധ പ്രവർത്തനങ്ങൾ എന്നിവയ്ക്കായി 626 കോടി നീക്കിവെച്ചപ്പോൾ മൈക്രോ, ചെറുകിട, ഇടത്തരം & മധ്യത്തരം വ്യവസായങ്ങൾക്ക് 163 കോടി രൂപയും, വിദ്യാഭ്യാസവും ഭവനവുമുൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങൾക്കായി 43 കോടി ചെലവഴിക്കാൻ തീരുമാനമായി. കൃഷി മേഖലയിൽ നീലേശ്വരം ബ്ലോക്ക് 1314 കോടി രൂപ കാഞ്ഞങ്ങാട് ബ്ലോക്ക് 1971 കോടി രൂപയും പരപ്പ ബ്ലോക്ക് 1000 കോടി രൂപയും എം എസ് എം ഇ വിഭാഗത്തിൽ നീലേശ്വരം ബ്ലോക്ക് 342 കോടി രൂപ, കാഞ്ഞങ്ങാട് ബ്ലോക്ക് 512 കോടി രൂപ പരപ്പ ബ്ലോക്ക് 260 കോടി രൂപയും വിദ്യാഭ്യാസം ഭവന നിർമ്മാണം തുടങ്ങിയവയ്ക്ക് നീലേശ്വരം ബ്ലോക്ക് 91 കോടി രൂപ കാഞ്ഞങ്ങാട് ബ്ലോക്ക് 136 കോടി രൂപ പരപ്പ ബ്ലോക്ക് 69 കോടി രൂപ എന്നിങ്ങനെയാണ് ചെലവഴിക്കാൻ തീരുമാനിച്ചത്. കാസർകോട് ജില്ലയുടെ സമഗ്ര സാമ്പത്തിക പുരോഗതി ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയിലൂടെ കൃഷിയും ചെറുകിട വ്യവസായവുമാണ് ഏറ്റവും കൂടുതൽ ആനുകൂല്യം ലഭിക്കുന്ന മേഖലകൾ. ജില്ലാ കളക്ടർ കെ ഇമ്പശേഖർ അധ്യക്ഷത വഹിച്ച യോഗത്തിൽ നബാർഡ് ജില്ലാ ഡെവലപ്മെന്റ് മാനേജർ ശരൺവാസ്, കാസർകോട് എൽഡിഎംഎസ് തിപ്പേഷ്, ഡിഐസി ജനറൽ മാനേജർ സജിത്ത് കാസർകോട് എൽ ഡി ഒ ഓഫീസർ ഹരീഷ് എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.