97-ാമത് ഓസ്‌കാർ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ചിത്രത്തിനുൾപ്പെടെ അഞ്ച് പുരസ്‌കാരങ്ങൾ നേടിയ ‘അനോറ’യാണ് ഈ വർഷത്തെ അവാർഡ് നേട്ടങ്ങള്‍ സ്വന്തമാക്കിയ ചിത്രം. ഷോൺ ബേക്കർ സംവിധാനം ചെയ്ത സിനിമയ്‌ക്ക് മികച്ച സംവിധായകൻ, നടി, എഡിറ്റിങ്, തിരക്കഥ (ഒറിജിനൽ) പുരസ്‌കാരങ്ങളും ലഭിച്ചു. ഷോൺ ബേക്കർ തന്നെയാണ് ചിത്രത്തിന്റെ നിർമാണവും എഡിറ്റിങ്ങും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്.
അനോറയിലെ അഭിനയത്തിന് മൈക്കി മാഡിസണെയാണ് മികച്ച നടിയായി തെരഞ്ഞെടുത്തത്. ‘ദ ബ്രൂട്ടലിസ്റ്റ്’ ലെ അഭിനയത്തിന് അഡ്രിയാൻ ബ്രോഡിയെ മികച്ച നടനായും തെരഞ്ഞെടുത്തു. ദ ബ്രൂട്ടലിസ്റ്റ് മൂന്ന് പുരസ്‌കാരങ്ങളാണ് വാരിക്കൂട്ടിയത്. ഒറിജിനൽ സ്‌കോർ, ഛായാഗ്രഹണം തുടങ്ങിയ വിഭാഗങ്ങളിലാണ് ബ്രൂട്ടലിസ്റ്റ് മറ്റ് അവാർഡുകൾ സ്വന്തമാക്കി. ഡാനിയൽ ബ്ലംബർഗിനാണ് ഒറിജിനൽ സ്‌കോറിനുള്ള പുരസ്‌കാരം. ലോൾ ക്രോളിയാണ് മികച്ച ഛായാഗ്രാഹകൻ.
വിക്ക്‌ഡ്, ഡ്യൂൺ പാർട് ടു, എമിലിയ പെരെസ് തുടങ്ങിയ ചിത്രങ്ങൾ രണ്ട് വീതം പുരസ്‌കാരങ്ങളുമായി നിശയിൽ തിളങ്ങിയത്. ഒസ്‌കറിൽ ഇന്ത്യയുടെ പ്രതീക്ഷയായ അനുജയ്‌ക്ക് പുരസ്‌കാരങ്ങളില്ല. ബ്രസീലിൽ നിന്നുള്ള ‘അയാം സ്റ്റിൽ ഹിയർ’ ആണ് മികച്ച വിദേശ ഭാഷാ ചിത്രം. ഇത്തവണത്തെ ഐഎഫ്‌എഫ്‌കെയിലെ ഉദ്‌ഘാടന ചിത്രമായിരുന്നു ‘അയാം സ്റ്റിൽ ഹിയർ’. ‘കോൺക്ലേവ്’നാണ് മികച്ച അവലംബിത തിരക്കഥയ്‌ക്കുള്ള പുരസ്‌കാരം നേടിയത്. പീറ്റർ സ്‌ട്രോഗനാണ് കോൺക്ലേവിന്റെ തിരക്കഥ. മികച്ച ആനിമേറ്റഡ് ചിത്രമായി ‘ഫ്ലോ’യെ തെരഞ്ഞെടുത്തു. ‘ഇൻ ദ ഷാഡോ ഓഫ് സൈപ്രസ്’ ആണ് മികച്ച ആനിമേറ്റഡ് ഷോർട്ട് ഫിലിം. ലോസ് ഏഞ്ചൽസിലെ ഡോൾബി തിയേറ്ററിലായിരുന്നു പുരസ്കാര പ്രഖ്യാപനം. ഹാസ്യനടനും എമ്മി പുരസ്കാര ജേതാവുമായ കോനൻ ഒബ്രിയൻ ആയിരുന്നു പുരസ്കാര ചടങ്ങിലെ അവതാരകൻ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.