22 January 2026, Thursday

Related news

January 21, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026

സംസ്ഥാനത്തെ നഗരസഭകൾക്ക് 137 കോടി രൂപകൂടി അനുവദിച്ചു

Janayugom Webdesk
തിരുവനന്തപുരം
August 18, 2024 2:40 pm

സംസ്ഥാനത്തെ നഗരസഭകൾക്ക് 137.16 കോടി രൂപകൂടി അനുവദിച്ചു. ധനകാര്യ കമ്മിഷന്റെ ആരോഗ്യ ഗ്രാന്റ് ഇനത്തിലാണ് തുക ലഭ്യമാക്കുന്നത്. അർബൻ ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററുകൾക്കായി തുക വിനിയോഗിക്കാം.
തദ്ദേശ സ്ഥാപനങ്ങൾക്ക് മാസാദ്യം 1960 കോടി രൂപകൂടി അനുവദിച്ചിരുന്നു. മെയിന്റൻസ് ഗ്രാന്റ് രണ്ടാം ഗഡു 1377.06 കോടി രൂപ, പൊതുആവശ്യ ഫണ്ട് (ജനറൽ പർപ്പസ് ഗ്രാന്റ്) അഞ്ചാം ഗഡു 210.51 കോടി രുപ, ധനകാര്യ കമ്മിഷൻ ഹെൽത്ത് ഗ്രാന്റ് 105.67 കോടി രൂപ, ഗ്രാമീണ തദ്ദേശ സ്ഥാപനങ്ങൾക്കുള്ള ധനകാര്യ കമ്മിഷൻ ഗ്രാന്റിന്റെ ആദ്യഗഡു 266.80 കോടി രൂപ എന്നിവയാണ് അനുവദിച്ചത്.
ഗ്രാമ പഞ്ചായത്തുകൾക്ക് 928.28 കോടി രൂപ നൽകി. ബ്ലോക്ക് പഞ്ചായത്തുകൾക്ക് 74.83 കോടിയും, ജില്ലാ പഞ്ചായത്തുകൾക്ക് 130. 09 കോടിയും, മുൻസിപ്പാലിറ്റികൾക്ക് 184.12 കോടിയും, കോർപറേഷനുകൾക്ക് 59.74 കോടിയും വകയിരുത്തി. മെയിന്റൻസ് ഗ്രാന്റിൽ റോഡിനായി 529.64 കോടി രൂപയും, റോഡിതിര വിഭാഗത്തിൽ 847.42 കോടി രൂപയുമാണ് ലഭ്യമാക്കിയത്. ഈ സാമ്പത്തിക വർഷം ഇതുവരെ 5815 കോടി രൂപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കായി അനുവദിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.