
വെനസ്വേലയില്‍ അമേരിക്ക ആക്രമണം തുടരുന്നതാായി റിപ്പോര്‍ട്ട്. വെനസ്വേലയുടെ താല്‍ക്കാലിക പ്രസിഡന്റായി ഡെല്‍സി റോഡ്രിഗ്സ് സത്യപ്രതിജ്‍ ചെയ്ത് ചുമതലയേറ്റ് മണിക്കൂറുകള്‍ പിന്നിടുമ്പോഴാണ് പുതിയ ആക്രമണം. പ്രസിഡന്റ് വസതിയക്ക് മുന്നില്‍ നടന്ന ആക്രമണത്തിന്റെ വീഡിയോ പ്രദേശവാസികള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. സ്പോടനങ്ങളുടെയും വെടിവെയ്പ്പുകളുടെയും ശബ്ദങ്ങള്‍ വീഡിയോയില്‍ കേല്‍ക്കാം.
അതേസമയം പ്രസിഡന്റ് നിക്കോളാസ് മഡുറോയെ രാജ്യത്ത് കടന്നുകയറി യുഎസ് സൈന്യം തട്ടിക്കൊണ്ടുപോയതിന് പിന്നാലെയാണ് വൈസ് പ്രസിഡന്റായ ഡെൽസിയെ സുപ്രീംകോടതി പ്രസിഡന്റായി പ്രഖ്യാപിച്ചത്. ടൈഗർ എന്നറിയപ്പെടുന്ന ഡെൽസി റോഡ്രിഗസ് സാമ്രാജ്യത്വ, വലതുപക്ഷ ആക്രമണങ്ങളെ പ്രതിരോധിക്കുന്നതിൽ മുൻപന്തിയിൽനിൽക്കുന്നയാളാണ്. നിലവിൽ വൈസ് പ്രസിഡന്റും ധനകാര്യ, എണ്ണ മന്ത്രിയുമാണ്.
അതേസമയം ന്യൂയോർക്കിലെ മാൻഹാട്ടൻ ഫെഡറൽ കോടതിയിൽ തലയുയർത്തി കീഴടങ്ങാൻ തയ്യാറല്ലെന്ന നിലപാട് നിക്കോളാസ് മഡുറോ വ്യക്തമാക്കി. താൻ കുറ്റം ചെയതിട്ടില്ലെന്നും താൻ തന്നെയാണ് വെനസ്വേലയുടെ പ്രസിഡന്റ് എന്നും യുദ്ധത്തടവുകാരനാണെന്നും അദ്ദേഹം പറഞ്ഞു. വെനസ്വേലയുടെ പ്രസിഡന്റായ തന്നെ വീട്ടിലെ മുറിക്കുള്ളിൽ നിന്നാണ് പിടികൂടിയതെന്നും താൻ നിരപരാധിയാണെന്നും മഡുറോ കോടതിയിൽ വ്യക്തമാക്കി. അദ്ദേഹത്തിന്റെ ഭാര്യ സീലിയയും കുറ്റം നിഷേധിച്ചു. കോടതി മാർച്ച് 17 ലേക്ക് കേസ് മാറ്റിവച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.