23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 17, 2024
December 17, 2024
December 17, 2024
December 8, 2024
December 8, 2024
December 7, 2024
December 6, 2024
December 6, 2024
December 5, 2024

മന്ത്രിയുടെ വീടിനുനേര്‍ക്ക് വീണ്ടും ആക്രമണം; ഗോഡൗണിന് തീയിട്ട് പ്രതിഷേധക്കാര്‍ 

Janayugom Webdesk
ഇംഫാല്‍
June 24, 2023 9:05 pm
 മണിപ്പൂരില്‍ മന്ത്രിയുടെ ഗോഡൗണിന് തീയിട്ട് പ്രതിഷേധക്കാര്‍. ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രി ലെയ്‌ഷാങ്‌തെം സുസിന്ദ്രോ മെയ്‌തേയുടെ ഗോഡൗണിനാണ് തീയിട്ടത്. സുസീന്ദ്രോയുടെ വീടിന് നേരെയും അക്രമം നടത്താൻ പ്രതിഷേധക്കാര്‍ ശ്രമിച്ചിരുന്നു. കണ്ണീര്‍ വാതകം പ്രയോഗിച്ചതോടെയാണ് പ്രതിഷേധക്കാര്‍ മടങ്ങിയത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കഴിഞ്ഞ 14ന്  സമാന രീതിയില്‍ മന്ത്രി നെംച കിപ്ഗെനിന്റെ വസതിക്ക് പ്രതിഷേധക്കാര്‍ തീയിട്ടിരുന്നു. കേന്ദ്ര മന്ത്രി ആര്‍ കെ രഞ്ജൻ സിങ്ങിന്റെെ വീടിന് നേരെയും ആക്രമണം നടന്നിരുന്നു. മെയ് മൂന്നിന് ആരംഭിച്ച കലാപത്തില്‍ ഇതുവരെ 120 ലധികം പേര്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്.

eng­lish sum­ma­ry; Anoth­er attack on min­is­ter’s house; Pro­test­ers set fire to the godown
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.