22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 3, 2024
December 3, 2024
November 30, 2024
November 23, 2024
November 21, 2024
November 18, 2024
November 18, 2024
November 18, 2024
November 17, 2024
November 17, 2024

മണിപ്പൂരിൽ വീണ്ടും നിരോധനാജ്ഞ; പ്രഖ്യാപിച്ചത് രണ്ട് മാസത്തേക്ക്

Janayugom Webdesk
ഇംഫാല്‍
December 19, 2023 6:32 pm

മണിപ്പൂരിലെ ചുരാചന്ദ് പൂരിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. വംശീയ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങള്‍ കൂട്ടമായി സംസ്കരിക്കുമെന്ന ഗോത്രസംഘടനകളുടെ പ്രഖ്യാപനത്തിനിടെയാണ് രണ്ട് മാസത്തേക്ക് നിരോധനജ്‌ഞ പ്രഖ്യാപിച്ചത്. വിവിധ മോര്‍ച്ചറികളിലുണ്ടായിരുന്ന കുക്കി വിഭാഗക്കാരുടെ മൃതദേഹങ്ങള്‍ സംസ്കരിക്കുമെന്ന് ഐടിഎൽഎഫ് പ്രസ്താവനയിറക്കിയത്.

മോർച്ചറികളിൽ സൂക്ഷിച്ചിട്ടുള്ള 60 പേരുടെ മൃതദേഹങ്ങളാണ് കൂട്ടമായി സംസ്കരിക്കുക. അതിനിടെ കഴിഞ്ഞ ദിവസവും ഇരു വിഭാഗങ്ങൾ തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. ജില്ലയില്‍ വ്യാപകമായി പൊലീസിനെയും അര്‍ധ സൈനിക വിഭാഗങ്ങളെയും വിന്യസിച്ചു. അതേ സമയം വംശീയ കലാപത്തിൽ എടുത്ത കേസുകളുടെ അന്വേഷണ പുരോഗതി വിലയിരുത്താൻ സി ബി ഐ ഡയറക്ടർ മണിപ്പൂരിൽ എത്തി.

Eng­lish Sum­ma­ry; Anoth­er ban in Manipur; Announced for two months

You may also like this video 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.