ഡൽഹിയിലും സമീപ മേഖലകളിലും നാളെ മുതല്‍ 18 വരെ ശീതതരംഗത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്. കുറഞ്ഞ താപനില മൂന്ന് ഡിഗ്രി സെൽഷ്യസിലേക്ക് എത്താമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. ഇന്നലെ ദേശീയ തലസ്ഥാനത്തെ ഏറ്റവും കുറഞ്ഞ താപനില 10.2 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഉയര്‍ന്ന പ്രദേശങ്ങളിലെ കുറഞ്ഞ താപനില ചൊവ്വ, ബുധൻ ദിവസങ്ങളിൽ മൂന്ന് ഡിഗ്രി സെൽഷ്യസായി മാറാമെന്ന് ഐഎംഡി പറയുന്നു. ഡല്‍ഹിയിലെ വായുഗുണനിലവാര സൂചികയും മോശം നിലയില്‍ തുടരുകയാണ്. ഇന്നലെ സൂചിക ഗുരുതര വിഭാഗത്തില്‍ 374 രേഖപ്പെടുത്തി.
English Summary: Another chance of cold wave in Delhi
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.