6 December 2025, Saturday

Related news

December 4, 2025
November 23, 2025
November 21, 2025
November 9, 2025
November 5, 2025
November 3, 2025
November 3, 2025
November 3, 2025
October 29, 2025
October 28, 2025

മ്യാൻമറിൽ വീണ്ടും ഭൂചലനം; 4.2 തീവ്രത രേഖപ്പെടുത്തി

Janayugom Webdesk
നേപ്യിഡോ
October 29, 2025 6:59 pm

മ്യാൻമറിൽ വീണ്ടും ഭൂചലനം. റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയതായി നാഷണൽ സെന്റർ ഫോർ സീസ്മോളജി റിപ്പോർട്ട് ചെയ്തു. ബുധനാഴ്ച രാവിലെ 11:00 മണിയോടെ 37 കിലോമീറ്റർ ആഴത്തിലാണ് ഭൂകമ്പമുണ്ടായത്. ഞായറാഴ്ച റിക്ടർ സ്കെയിലിൽ 3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. ആഴത്തിലുള്ള ഭൂകമ്പങ്ങളെ അപേക്ഷിച്ച് ആഴം കുറഞ്ഞ ഭൂകമ്പങ്ങൾ പൊതുവെ കൂടുതൽ അപകടകരമാണെന്നാണ് പറയുന്നത്. കാരണം, ആഴം കുറഞ്ഞ ഭൂകമ്പങ്ങളിൽ നിന്നുള്ള ഭൂകമ്പ തരംഗങ്ങൾക്ക് ഉപരിതലത്തിലേക്ക് സഞ്ചരിക്കാനുള്ള ദൂരം കുറവാണ്. ഇത് ശക്തമായ ഭൂകമ്പത്തിനും ഘടനകൾക്ക് കൂടുതൽ നാശനഷ്ടങ്ങൾക്കും അപകടങ്ങൾക്കും കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്. മാർച്ച് 28ന് 7.7ഉം 6.4ഉം തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങൾ മ്യാൻമറില്‍ വലിയ തോതില്‍ നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചിരുന്നു. 3000ത്തിൽ അധികം ആളുകളാണ് ദുരന്തത്തിൽ കൊല്ലപ്പെട്ടത്. തുടർന്ന് ദുരന്ത ബാധിത പ്രദേശത്തെ ജനങ്ങളിൽ ക്ഷയം (ടിബി), എച്ച്ഐവി, പകർച്ച വ്യാധികൾ, ജലജന്യ രോഗങ്ങൾ തുടങ്ങിയ ആരോഗ്യ ഭീഷണികളുണ്ടാകുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.