25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 25, 2025
April 23, 2025
April 23, 2025
April 23, 2025
April 9, 2025
March 23, 2025
March 13, 2025
December 3, 2024
October 1, 2024
July 18, 2024

കശ്മീരിൽ വീണ്ടും ഏറ്റുമുട്ടൽ: രണ്ട് ഭീകരരെ വധിച്ചു

Janayugom Webdesk
കുപ്‍വാര
July 18, 2024 10:09 pm

കശ്മീരില്‍ രണ്ടിടങ്ങളില്‍ ഭീകരാക്രമണം. നിയന്ത്രണരേഖയ്ക്ക് സമീപം കുപ്‌വാരയിൽ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. ദോഡ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലില്‍ രണ്ട് സൈനികര്‍ക്ക് പരിക്കേറ്റു. ദോഡയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഏകദേശം രണ്ടുമണിക്കായിരുന്നു ഏറ്റുമുട്ടൽ. തിരച്ചില്‍ ഓപ്പറേഷന് വേണ്ടി പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളില്‍ സെെനികർ സ്ഥാപിച്ച താല്‍ക്കാലിക ക്യാമ്പിന് നേരെ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. 

സെെനികർ തിരിച്ചടിച്ചതോടെ ഏറ്റുമുട്ടല്‍ ഒരുമണിക്കൂറോളം നീണ്ടു. പ്രദേശത്ത് ഭീകരർക്കായി തിരച്ചില്‍ തുടരുകയാണെന്നാണ് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. ക്യാപ്റ്റന്‍ അടക്കം അഞ്ച് സൈനികര്‍ കൊല്ലപ്പെട്ട തീവ്രവാദ ആക്രമണത്തിന് പിന്നാലെയാണ് പ്രദേശത്ത് സൈന്യം തിരച്ചില്‍ ആരംഭിച്ചത്. ഭീകരാക്രമണങ്ങൾ വർധിക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമന്ത്രി കശ്മീരിലെ സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതലയോഗം വിളിച്ചുചേർത്തു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിങ് എന്നിവർ യോഗത്തിൽ പങ്കെടുത്തിരുന്നു. 

Eng­lish Sum­ma­ry: Anoth­er encounter in Kash­mir: Two ter­ror­ists killed
You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.