ജമ്മുവിൽ വീണ്ടും സ്ഫോടനം. വാഹനത്തിന്റെ യൂറിയ ടാങ്ക് പൊട്ടിത്തെറിച്ചുണ്ടായ സ്ഫോടനത്തിൽ ഒരു പൊലീസ് കോൺസ്റ്റബിളിന് പരുക്കേറ്റു. ശനിയാഴ്ച അർദ്ധരാത്രി ജമ്മുവിലെ സിദ്ര ഏരിയയിലെ ബജൽത ജംഗ്ഷനിലാണ് സംഭവം. സുരീന്ദർ സിംഗ് എന്ന ഉദ്യോഗസ്ഥൻ സിധ്ര ചൗക്കിൽ ഡ്യൂട്ടിയിലിരിക്കെ മണൽ കയറ്റി വന്ന ലോറി തടഞ്ഞത്.
ട്രക്ക് നിർത്തിയതിന് തൊട്ടു പിന്നാലെ യൂറിയ ടാങ്ക് (എഞ്ചിനിലെ മലിനീകരണം വൃത്തിയാക്കുന്നതിനുള്ള പ്രത്യേക ടാങ്ക്) പൊട്ടിത്തെറിക്കുകയും പൊലീസുകാരന് പൊള്ളലേൽക്കുകയും ചെയ്യുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്.
അന്വേഷണത്തിൽ ഇതൊരു അപകടമല്ലെന്ന് കണ്ടെത്തുകയും നഗ്രോത പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. 24 മണിക്കൂറിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ സ്‌ഫോടനമാണ് ഇത്.
English Summary:Another explosion in Jammu; The policeman was injured
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.