14 February 2026, Saturday

Related news

February 11, 2026
February 10, 2026
February 9, 2026
February 6, 2026
February 6, 2026
February 4, 2026
February 4, 2026
January 25, 2026
January 22, 2026
January 8, 2026

മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്

വന്‍തോതില്‍ ആയുധങ്ങള്‍ പിടികൂടി
Janayugom Webdesk
ഇംഫാല്‍
July 8, 2024 10:58 pm

മണിപ്പൂരില്‍ വീണ്ടും വെടിവയ്പ്പ്. ജിരിബാമിലെ ഫൈതോണ്‍ പൊലീസ് ഔട്ട്പോസ്റ്റിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞദിവസം ഇവിടെ ഒരു വീടിന് തീവയ്ക്കാന്‍ ശ്രമം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസിനുനേര്‍ക്കും ആക്രമണമുണ്ടായത്. 

അതിനിടെ ഈസ്റ്റ് ഇംഫാല്‍ ജില്ലയില്‍ വന്‍തോതില്‍ ആയുധങ്ങളും വെടിക്കോപ്പുകളും പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈന്യത്തിന്റെയും മണിപ്പൂര്‍ പൊലീസിന്റെയും സംയുക്ത നേതൃത്വത്തിലായിരുന്നു പരിശോധന. ആയുധങ്ങള്‍ മണിപ്പൂര്‍ പൊലീസിന് കൈമാറി. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തിവരികയാണ്. 

Eng­lish Sum­ma­ry: Anoth­er fir­ing in Manipur

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.