30 December 2025, Tuesday

Related news

December 29, 2025
December 29, 2025
December 28, 2025
December 28, 2025
December 27, 2025
December 27, 2025
December 26, 2025
December 23, 2025
December 22, 2025
December 20, 2025

മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്; രണ്ട് പേർ മരിച്ചു

Janayugom Webdesk
ഇംഫാല്‍
September 8, 2023 8:28 pm

മണിപ്പൂരിൽ നടന്ന വെടിവെപ്പിൽ രണ്ട് മരണം. 50 പേർക്ക് പരിക്കേറ്റു. തെങ്‌നൗപാൽ ജില്ലയിലെ പല്ലേൽ ടൗണിന് സമീപം നടന്ന സംഘർഷത്തിനിടെയാണ് വെടിവെപ്പുണ്ടായത്. പ്രതിഷേധക്കാരും അസം റൈഫിൾസും തമ്മിലുണ്ടായ ഏറ്റുമുട്ടലിനിടെ ജനക്കൂട്ടത്തെ പിരിച്ചു വിടാൻ അസം റൈഫിൾസ് വെടിവെച്ചത്.

അതേസമയം, മണിപ്പൂരിൽ ഇപ്പോഴും എഴുപതിനായിരത്തിലധികമാളുകൾ സംസ്ഥാനത്തിനകത്തും പുറത്തുമായി അഭയാർത്ഥികളായി തുടരുകയാണ്. മെയ്ത്തീകൾ ഇംഫാൽ താഴ്വരയിലും കുക്കികൾ പർവ്വതമേഖലകളിലെയും അഭയാർത്ഥി ക്യാമ്പുകളിലാണ് കഴിയുന്നു. നൂറുകണക്കിന് കുക്കികൾ അയൽസംസ്ഥാനമായ മിസോറാമിലും അഭയം തേടിയത്. മിസോറാമിലെ ന്യൂനപക്ഷക്കാരായ മെയ്ത്തീകൾ അസമിലേക്ക് പ്രവഹിച്ചിരിക്കുകയാണ്. 

കുക്കി വിഭാഗക്കാരിൽ ഗുരുതര രോഗം ബാധിച്ചവർ അടക്കം ചികിത്സയ്ക്കായി പോലും ഇംഫാലിൽ എത്താന്‍ സാധിക്കുന്നില്ല. പതിനായിരകണക്കിന് കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങി. ദീർഘകാലം അടച്ചിട്ട സ്കൂളുകൾ തുറക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും ഇംഫാലിൽ മാത്രമാണ് സ്കൂളുകൾ തുറന്നത്. അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന കുട്ടികൾക്ക് ഇവിടെ പഠനം തുടരാനാകുന്നില്ല.

Eng­lish Summary:Another fir­ing in Manipur; Two peo­ple died
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.