13 February 2026, Friday

Related news

February 5, 2026
February 3, 2026
February 3, 2026
January 25, 2026
January 24, 2026
January 23, 2026
January 22, 2026
January 19, 2026
January 19, 2026
January 19, 2026

യുഎസിൽ മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥികൂടി മരിച്ച നിലയിൽ; ഒരാഴ്ചക്കിടെ മൂന്നാമത്തെ മ രണം

Janayugom Webdesk
ന്യൂയോർക്ക്
February 2, 2024 9:29 am

യുഎസില്‍ മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥിയെകൂടി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ത്യൻ വിദ്യാര്‍ത്ഥി ശ്രേയസ് റെഡ്ഡിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒഹായോയിലെ സിൻസിനാറ്റിയിലാണ് സംഭവം. ഒരാഴ്ചയ്ക്കുള്ളിൽ മൂന്നാമത്തെ കേസാണിത്. മരണ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. 

ലിൻഡർ സ്കൂൾ ഓഫ് ബിസിനസിലെ വിദ്യാർത്ഥിയായിരുന്നു റെഡ്ഡി എന്നാണ് റിപ്പോർട്ടുകൾ. ന്യൂയോർക്കിലെ ഇന്ത്യൻ കോൺസുലേറ്റ് സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും വിദ്യാര്‍ത്ഥിയുടെ കുടുംബവുമായി ബന്ധപ്പെടുന്നുണ്ടെന്നും അവർക്ക് സാധ്യമായ എല്ലാ സഹായവും നൽകുന്നുണ്ടെന്നും അറിയിച്ചു.

Eng­lish Sum­ma­ry: Anoth­er Indi­an stu­dent dead in US; Third death in a week

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.