9 December 2025, Tuesday

ഇന്‍ഫോസിസില്‍ വീണ്ടും കൂട്ട പരിച്ചുവിടല്‍

Janayugom Webdesk
ബംഗളൂരു
April 18, 2025 2:47 pm

ഇൻഫോസിസിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ.മൈസൂരൂ ട്രെയിനിങ് ക്യാമ്പസിൽ നിന്ന് 240 എൻട്രി ലെവൽ ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ഇന്ന് രാവിലെയാണ് ജീവനക്കാർക്ക് ടെർമിനേഷൻ ഇ‑മെയിൽ ലഭിച്ചത്. പിരിച്ചുവിടുന്നവർക്ക് താത്കാലിക ആശ്വാസം നൽകുമെന്ന് ഇൻഫോസിസ് ഇ‑മെയിലിൽ അറിയിച്ചിട്ടുണ്ട്.

ഫെബ്രുവരിയിൽ 400ഓളം ട്രെയിനികെളെ സമാനരീതിയിൽ കമ്പനി പിരിച്ചുവിട്ടിരുന്നു. നേരത്തെ പിരിച്ചുവിട്ടവർക്ക് താത്കാലിക ആശ്വാസം നൽകിയിരുന്നില്ല. ഇത് വലിയ പ്രതിഷേധത്തിലേക്ക് നയിച്ചിരുന്നു. ഇത്തരം പ്രതിഷേധങ്ങൾ ഒഴിവാക്കാനായാണ് കമ്പനിയുടെ താത്കാലിക ആശ്വാസ വാ​ഗ്ദാനമെന്നാണ് നി​ഗമനം. നേരത്തെ നോട്ടീസ് നൽകാതെ പിരിച്ചുവിടുന്നത് നിയമവിരുദ്ധമാണെന്ന ആരോപണങ്ങളും ഉയർന്നിരുന്നു. നിരവധി ഐടി യൂണിയനുകളാണ് കമ്പനിയുടെ അടിയന്തര നടപടിക്കെതിരെ പ്രതിഷേധം അറിയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.