3 April 2025, Thursday
KSFE Galaxy Chits Banner 2

Related news

January 19, 2025
January 5, 2025
December 6, 2024
October 21, 2024
October 14, 2024
October 14, 2024
September 30, 2024
September 23, 2024
September 14, 2024
July 24, 2024

പശുവിന്റെ പേരില്‍ വീണ്ടും ആള്‍ക്കൂട്ട കൊല

Janayugom Webdesk
ഭോപ്പാല്‍
May 3, 2022 10:46 pm

പശുവിനെ കൊന്നുവെന്നാരോപിച്ച് മധ്യപ്രദേശില്‍ രണ്ട് ആദിവാസികളെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. മധ്യപ്രദേശിലെ സിയോനിയിലാണ് സംഭവം. ബജ്‌രംഗ്‌ദള്‍ പ്രവര്‍ത്തകരായ 20 പേര്‍ക്കെതിരെ കേസ് എടുത്തതായും മൂന്നുപേരെ കസ്റ്റഡിയില്‍ എടുത്തതായും പൊലീസ് പറഞ്ഞു.

സമ്പത്ത് ബാട്ടി, ധന്‍സ എന്നിവരാണ് കൊല്ലപ്പെട്ടത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ ബ്രജേഷ് ബാട്ടി ചികിത്സയിലാണ്. പശുവിനെ കൊലപ്പെടുത്തിയെന്ന് ആരോപിച്ച് 20 അംഗസംഘം ആദിവാസിയുവാക്കളുടെ വീട്ടിലെത്തി ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് രണ്ടുപേരും മരിച്ചതെന്നും പൊലീസ് പറഞ്ഞു. ഒളിവിലായ മറ്റ് പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ആദിവാസി സംഘടനകളുടെ നേതൃത്വത്തില്‍ ജബല്‍പുര്‍-നാഗ്പുര്‍ ഹൈവേ ഉപരോധിച്ചു.

Eng­lish Sum­ma­ry: Anoth­er mas­sacre in the name of the cow
You may like this video also

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.