5 May 2025, Monday
KSFE Galaxy Chits Banner 2

Related news

April 30, 2025
April 21, 2025
April 19, 2025
April 17, 2025
April 4, 2025
April 4, 2025
April 4, 2025
April 3, 2025
April 3, 2025
April 2, 2025

മുദ്ര തുറമുഖത്ത് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട

Janayugom Webdesk
July 12, 2022 8:57 pm

ഗുജറാത്തിലെ മുദ്ര തുറമുഖത്ത് വീണ്ടും വന്‍ മയക്കുമരുന്ന് വേട്ട. വിപണിയില്‍ 350 കോടി രൂപാ വിലവരുന്ന 70 കിലോ ഹെറോയിനാണ് ഭീകരവിരുദ്ധ സ്ക്വാഡും (എടിഎസ്) ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സും (ഡിആര്‍ഐ) സംയുക്തമായി പിടിച്ചെടുത്തത്. ഒരു വര്‍ഷത്തിനുള്ളില്‍ ഇത് രണ്ടാം തവണയാണ് അഡാനി ഗ്രൂപ്പ് നടത്തുന്ന മുദ്ര തുറമുഖത്ത് വന്‍ തോതില്‍ മയക്കുമരുന്ന് പിടിച്ചെടുക്കുന്നത്. 

ഗള്‍ഫ് രാജ്യത്തുനിന്നും തുണിത്തരങ്ങളുമായി എത്തിയ കപ്പലിലെ കണ്ടെയ്നറില്‍ നിന്നാണ് ഹെറോയിന്‍ കണ്ടെത്തിയതെന്നാണ് വിവരം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 21,000 കോടി വിലവരുന്ന 2988.21 കിലോ ഹെറോയിന്‍ പിടിച്ചെടുത്തിരുന്നു. കേസില്‍ ചെന്നൈയില്‍ നിന്ന് ദമ്പതികളെയും വിദേശികളെയും ഡിആര്‍ഐ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കേസ് ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറി. സെപ്റ്റംബറില്‍ പിടിച്ചെടുത്ത മയക്കുമരുന്ന് കഴിഞ്ഞ മാസം കച്ച് ജില്ലയിലെ തന്നെ ഭചാവൗവില്‍ വച്ച് നശിപ്പിച്ചു. 

Eng­lish Summary:Another mas­sive drug bust at Mudra port
You may also like this video

YouTube video player

TOP NEWS

May 5, 2025
May 5, 2025
May 5, 2025
May 5, 2025
May 5, 2025
May 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.