18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 13, 2024
October 2, 2024
August 15, 2024
April 30, 2024
April 19, 2024
March 18, 2024
March 7, 2024
January 21, 2024
October 5, 2023
September 24, 2023

ഒ‍ഡേസയില്‍ വീണ്ടും മിസെെലാക്രമണം; ഉക്രെയ്ന്‍ സെെനിക കേന്ദ്രങ്ങള്‍ തകര്‍ന്നു

Janayugom Webdesk
July 24, 2022 9:11 pm

ഒ‍ഡേസയിലെ ഉക്രെയ്ന്‍ സെെനിക കേന്ദ്രങ്ങള്‍ക്കു നേരെ റഷ്യയുടെ മിസെെലാക്രമണം. ഉക്രെയ‍്നിയന്‍ യുദ്ധക്കപ്പലും യുഎസ് നല്‍കിയ കാര്‍പ്പൂണ്‍ കപ്പല്‍ വേധ മിസെെല്‍ സംവിധാനവും ആക്രമണത്തില്‍ തകര്‍ന്നു. ധാന്യകയറ്റുമതി പുനരാരംഭിക്കാനുള്ള ഐക്യരാഷ്ട്ര സഭാ പിന്തുണയോടു കൂടിയുള്ള കരാറില്‍ ഒപ്പിട്ട് നിമിഷങ്ങള്‍ക്കകം ഒഡേസ തുറമുഖത്ത് റഷ്യ മിസെെലാക്രമണം നടത്തിയിരുന്നു. ആക്രമണങ്ങള്‍ക്കിടയിലും ധാന്യക്കയറ്റുതി തുടരുമെന്ന് ഉക്രെയ്ന്‍ അറിയിച്ചു. മിസെെലാക്രമണം തുറമുഖത്ത് കാര്യമായ കേടുപാടുകളുണ്ടാക്കിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

റഷ്യയുമായുള്ള ചര്‍ച്ചള്‍ കൂടുതല്‍ അപ്രാപ്യമായിക്കൊണ്ടിരിക്കുകയാണെന്ന് ഉക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്കി പറഞ്ഞു. റഷ്യയ്ക്ക് വാഗ്ദാനങ്ങള്‍ പാലിക്കാന്‍ കഴിയില്ലെന്നതിന്റെ തെളിവാണ് ഒഡേസയിലെ ആക്രമണമെന്നും സെലന്‍സ്കി ആരോപിച്ചു. എന്നാല്‍ തുറമുഖത്തിന് നേരെയുള്ള ആക്രമണം റഷ്യ നിഷേധിച്ചതായി തുര്‍ക്കിയ അറിയിച്ചു. 

ആക്രമണവുമായി യാതൊരു ബന്ധവുമില്ലെന്നും സംഭവത്തില്‍ അന്വേഷണം നടത്തുകയാണെന്നും റഷ്യ അറിയിച്ചതായി തുര്‍ക്കിയ പ്രതിരോധ മന്ത്രി ഹുലുസി അക്കാര്‍ പറഞ്ഞു. അതേസമയം, ആക്രമണത്തെ യുഎസും ബ്രിട്ടനും അപലപിച്ചു. ആക്രമണം കരാറിനോടുള്ള റഷ്യയുടെ പ്രതിബദ്ധതയുടെ വിശ്വാസ്യതയിൽ ഗുരുതരമായ സംശയം ഉളവാക്കുന്നതായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞു.

Eng­lish Summary:Another Mis­sile Attack in Ode­sa; Ukraine mil­i­tary cen­ters destroyed
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.