17 December 2025, Wednesday

Related news

December 16, 2025
December 10, 2025
December 6, 2025
November 28, 2025
November 28, 2025
November 28, 2025
November 26, 2025
November 25, 2025
November 22, 2025
November 22, 2025

ട്രെയിനിൽ ടിടിഇയ്ക്ക് നേരെ വീണ്ടും യാത്രക്കാരന്റെ ആക്രമണം

Janayugom Webdesk
കണ്ണൂര്‍
August 20, 2023 1:51 pm

ട്രെയിനില്‍ ടിടിഇയ്ക്ക് നേരെ യാത്രക്കാരന്റെ ആക്രമണം. ടിക്കറ്റില്ലാതെ യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരനാണ് ടി ടി ഇ യ്ക്ക് നേരെ കത്തി ഉപയോഗിച്ച് ആക്രമിച്ചത്. മംഗലാപുരം ചെന്നൈ വെസ്റ്റ് കോസ്റ്റ് ട്രെയിനിൽ ഇന്ന് പുലർച്ചെ 2:50 ഓടെയാണ് സംഭവം. ട്രെയിൻ കോഴിക്കോട് എന്നതിനു മുൻപായിരുന്നു ആക്രമണം.

പരിക്കേറ്റ കണ്ണൂർ സ്വദേശിയായ ടി ടി ഇ ഋഷി ശശീന്ദ്രനാഥ് ഷൊർണൂർ റെയിൽവേ ആശുപത്രിയിൽ ചികിത്സ തേടി. ടിക്കറ്റില്ലാതെ ബർത്തിൽ കിടന്ന് യാത്ര ചെയ്യുകയായിരുന്ന യാത്രക്കാരൻ ടിക്കറ്റ് പരിശോധനക്കെത്തിയ ടി ടി ഇ യ്ക്ക് നേരെ കത്തി വീശുകയായിരുന്നു. സഹയാത്രക്കാരുടെ ഇടപെടലുകൊണ്ടാണ് ടിക്കറ്റ് പരിശോധനയ്ക്കായി എത്തിയ ടിടിഇ രക്ഷപ്പെട്ടത്.

Eng­lish Summary:Another pas­sen­ger attack on TTE in train

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.