ഇന്ന് രാവിലെ തമിഴ്നാട്ടിലെ മധുരയില്‍ നാം തമിഴര്‍ കച്ചി പാര്‍ട്ടി(NTK)നേതാവ് കൊല്ലപ്പെട്ടു.പ്രഭാത സവാരിക്കിടെയാണ് NTK നേതാവ് സുബ്രഹ്മണ്യന്‍ ആക്രമണത്തിന് ഇരയായതെന്ന് പൊലീസ് പറയുന്നു.ഇതൊരു രാഷ്ട്രീയ കൊലപാതകമല്ലെന്നും മരിച്ച് പ്രതികാര നടപടിയാണെന്നും പൊലീസ് വ്യക്തമാക്കി.”ഇതൊരു കുടുംബ വഴക്കിനെ തുടര്‍ന്നുണ്ടായ കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം.അന്വേഷണം പുരോഗമിക്കുകയാണ്.സംഭവസ്ഥലത്ത് സി.സി.ടി.ലഭ്യമായിരുന്നില്ലെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു.
കൊല്ലപ്പെട്ട സുബ്രഹ്മണ്യന്‍ 3 കൊലപാതക കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം.ബഹുജന്‍ പാര്‍ട്ടി തമിഴ്നാട് നേതാവ് ആംസ്ട്രോങ്ങിനെ ബൈക്കിലെത്തിയ ആറംഗ സംഘം കൊലപ്പെടുത്തി 1 ആഴ്ചയ്ക്കുള്ളിലാണ് ഈ സംഭവം.ഗുണ്ടാത്തലവന്‍ ആര്‍ക്കോട്ട് സുരേഷ് കൊലപാതകത്തിന് പ്രതികാരമായാണ് ആംസ്ട്രോങ്ങ് കൊല്ലപ്പെട്ടതെന്നാണ് പൊലീസ് പറയുന്നത്.സുരേഷിന്‍റെ കൊലപാതകം ആംസ്ട്രോങ് ആസൂത്രണം ചെയ്തതാണെന്ന് സുരേഷിന്‍റെ കുടുംബം സംശയിച്ചിരുന്നതായി പൊലീസ് പറയുന്നു.
English Summary;Another political murder in the country; NTK leader killed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.