
ഡല്‍ഹിയില്‍ വീണ്ടും വിദ്യാര്‍ത്ഥിനിക്ക് നേരെ ലൈഗികാതിക്രമം.സൗത്ത് ഏഷ്യന്‍ സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് അക്രമമുണ്ടായത്. ക്യാമ്പസിലെ ജീവനക്കാരനടക്കം നാലുപേര്‍ക്കെതിരെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. സംഭവത്തില്‍ ക്യാമ്പസിലെ സെക്യൂരിറ്റി ഗാര്‍ഡ് അടക്കം നാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ജില്ലാ മജിസ്‌ട്രേറ്റ് പെണ്‍കട്ടിയുടെ മൊഴി രേഖപ്പെടുത്തി. ഒക്ടോബര്‍ 13നായിരുന്നു കേസിനാസ്പദമായ സംഭവമുണ്ടായത്.
ആര്യന്‍ യാഷ് എന്ന് അക്കൗണ്ടില്‍ നിന്ന് തനിക്ക് നിരന്തരം ലൈംഗിക ചുവയുള്ള മോശം സന്ദേശങ്ങള്‍ ഇമെയിലുകൾ, വാട്ട്‌സ്ആപ്പ്, ടെലിഗ്രാം ആപ്പുകളിൽ ലഭിക്കുന്നുണ്ടെന്ന് പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. അയച്ചയാൾ ഈ സന്ദേശങ്ങളിൽ തന്റെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങളും അയച്ചു. താന്‍ ഹോസ്റ്റലിന്റെ പിന്‍ഭാഗത്ത് നിന്ന് ക്യാമ്പസിലെ സി-ബ്ലോക്കിലേക്ക് പോവുകയായിരുന്നു. മുന്നില്‍ ഒരു ആള്‍ക്കൂട്ടത്തെ കാണ്ടപ്പോള്‍ താന്‍ അങ്ങോട്ട് പോകുന്നത് ഒഴിവാക്കി. ആര്യന്‍ യാഷ് എന്ന വ്യക്തി അവരില്‍ ഒരാളാകാമെന്ന കരുതി കെട്ടിടത്തിന്റെ പിന്‍ഭാഗത്ത് കൂടെ കോണ്‍വൊക്കേഷന്‍ സെന്ററിലേക്ക് പോയി.
ആളൊഴിഞ്ഞ സ്ഥലത്ത് താൻ എന്താണ് ചെയ്യുന്നതെന്ന് ഒരു ഗാർഡ് തന്നോട് അന്വേഷിച്ചു. പിന്നീട് അയാൾ ഒരു മധ്യവയസ്‌കനെയും മറ്റ് രണ്ട് പേരെയും അവിടെ വിളിച്ചു വരുത്തി. അവിടെ നിന്ന് പോകുമ്പോൾ, അവരിൽ ഒരാൾ പെണ്‍കുട്ടിയെ വിവസ്ത്രയാക്കാന്‍ ശ്രമിച്ചു. തള്ളിമാറ്റിയതിനെ തുടർന്ന് നിലത്ത് വീണു. അവരിൽ അവരിൽ ഒരാൾ തന്റെ നാവിനടിയിൽ ഒരു ഗുളിക തിരുകാൻ ശ്രമിച്ചുവെന്നും എന്നാൽ അവൾ അത് തുപ്പി ആരോ വരുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ അവർ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു എന്ന് എഫ്‌ഐആറിൽ പറയുന്നു.
അതിജീവിതയ്ക്ക് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളും ഉയർത്തിപ്പിടിച്ച് വിദ്യാർത്ഥികൾ സർവകലാശാല ഗേറ്റിന് പുറത്ത് പ്രതിഷേധം കടുപ്പിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.