5 January 2026, Monday

Related news

December 6, 2025
December 4, 2025
December 1, 2025
November 9, 2025
November 7, 2025
September 25, 2025
September 19, 2025
September 10, 2025
September 9, 2025
August 31, 2025

കേരള സര്‍വകലാശാലയില്‍ വീണ്ടും പ്രതികാര നടപടി

Janayugom Webdesk
തിരുവനന്തപുരം
September 19, 2025 10:39 pm

കേരള സര്‍വകലാശാലയില്‍ വീണ്ടും താല്‍കാലിക വിസിയുടെ പ്രതികാര നടപടികള്‍. ഡോ. കെ എസ് അനില്‍കുമാറിനെ പിന്തുണച്ചുവെന്ന കാരണത്തില്‍ രണ്ട് ജീവനക്കാരെ സെക്ഷനില്‍ നിന്നുമാറ്റി. അനില്‍കുമാറിന്റെ പ്രൈവറ്റ് അസിസ്റ്റന്റ് അന്‍വര്‍ അലി, സെക്ഷന്‍ ഓഫിസര്‍ എസ് വിനോദ് കുമാര്‍ എന്നിവരെയാണ് മാറ്റിയത്. ഇവര്‍ക്ക് പകരം നിയമിച്ചവരില്‍ ഒരാള്‍ സംഘ്പരിവാര്‍ അനുകൂല സംഘടനാ പ്രവര്‍ത്തകനുമാണ്. അസി. രജിസ്ട്രാര്‍ ജെ എസ് സ്മിതയ്ക്കാണ് പിഎയുടെ ചുമതല. സെക്ഷന്‍ ഓഫിസറുടെ ചുമതല വിഷ്ണുവിനും നല്‍കി. രജിസ്ട്രാര്‍ ഇന്‍ ചാര്‍ജായി പ്രവര്‍ത്തിച്ചിരുന്ന ഡോ. മിനി കാപ്പനുമായി സഹകരിച്ചില്ല എന്നതാണ് ഇരുവര്‍ക്കുമെതിരെയുള്ള വിസിയുടെ ആരോപണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.