പൊതുമരാമത്ത് വകുപ്പിന്റെ 2 റോഡുകൾക്ക് കൂടി കുറ്റ്യാടി നിയോജക മണ്ഡലത്തിൽ 2.05 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. കക്കട്ടിൽ കൈവേലി റോഡിൽ, കക്കട്ടിൽ മുതൽ 1.2 കിലോമീറ്റർ വരെയുള്ള ഭാഗം എംഎസ്എസ് ചെയ്യുന്നതിനാണ് 75 ലക്ഷം രൂപയാണ് അനുവദിച്ചത്. കുളങ്ങരത്ത്-അരൂർ‑ഗുളികപ്പുഴ റോഡിൽ ആദ്യത്തെ 2 കിലോമീറ്റർ മുതൽ 3 കിലോമീറ്റർ വരെ ബി എംബിസി നിലവാരത്തിൽ എത്തിക്കുന്നതിനായി 1.30 കോടി രൂപയും അനുവദിച്ചിട്ടുണ്ട്. നേരത്തെ 4.75 കോടി രൂപയുടെ പദ്ധതി കൂടാതെയാണത്. ഇതോടെ കുളങ്ങരത്ത് അരൂർ ഗുളികപ്പുഴ റോഡിൽ തീക്കുനി വരെയുള്ള ഭാഗം ഉന്നത നിലവാരത്തിലേക്ക് ഉയരും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.