20 January 2026, Tuesday

Related news

January 16, 2026
January 13, 2026
January 10, 2026
January 9, 2026
January 8, 2026
January 8, 2026
January 8, 2026
January 7, 2026
January 7, 2026
January 5, 2026

ഒഡീഷയിൽ വീണ്ടും റഷ്യൻ പൗരൻ മരിച്ചു

Janayugom Webdesk
ന്യൂഡൽഹി
January 3, 2023 5:09 pm

ഒഡീഷയിൽ വീണ്ടും റഷ്യൻ പൗരൻ മരിച്ചു. മില്യാക്കോവ് സർഗെ എന്ന കപ്പൽ ജീവനക്കാരനെയാണ് മരിച്ചത്. ജഗത്സിംഗ്പൂർ ജില്ലയിലെ പരാദ്വീപിൽ നങ്കൂരമിട്ട കപ്പലിലാണ് ചൊവ്വാഴ്ച പുലർച്ചെ നാലരെയോടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ 15 ദിവസത്തിനിടെ ഒഡീഷയില്‍ മരിക്കുന്ന മൂന്നാമത്തെ റഷ്യൻ പൗരനാണിത്. അതേസമയം മരണ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു. 

നേരത്തെ രണ്ട് റഷ്യൻ പൗരൻമാരെ ഒഡീഷയിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. അഭിഭാഷകനായ പാവെൽ ആന്‍റോവ്, സുഹൃത്ത് ബിഡെനോവി എന്നിവരാണ് മരിച്ചത്. പാവെൽ ആന്‍റോവിനെ ഡിസംബർ 24നും വ്ലാഡിമർ ബിഡെനോവിനെ ഡിസംബർ 22നുമാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമർ പുടിന്‍റെ കടുത്ത വിമർശകനായിരുന്നു മരിച്ച പാവെൽ ആന്‍റോവ്.

Eng­lish Summary;Another Russ­ian cit­i­zen died in Odisha
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.