
ഗൂഗിളിന്റെ ക്രോം ബ്രൗസര്‍ ഉപയോഗിക്കുന്നവര്‍ക്ക് വീണ്ടും ഇന്ത്യയില്‍ സുരക്ഷാ മുന്നറിയിപ്പ്. വിൻഡോസിലും മാക്സിലും ക്രോം ഉപയോഗിക്കുന്ന ദശലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്കാണ് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഹാക്കർമാർക്ക് സുരക്ഷയെ മറികടന്ന് വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കാന്‍ കഴിയും എന്ന ഗുരുതരമായ പ്രശ്നത്തെ ചൂണ്ടിക്കാണിച്ചാണ് മുന്നറിയിപ്പ്. ക്രോമിലെ സുരക്ഷാ പിഴവ് സംബന്ധിച്ച് സെപ്റ്റംബര്‍ മാസം രണ്ടാം തവണയാണ് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (CERT-IN) മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്.
ഗൂഗിൾ ക്രോമിൽ സുരക്ഷയില്‍ ചില ദുർബലതകൾ നിലനിൽക്കുന്നതായും ഇത് മുതലാക്കി ഹാക്കര്‍മാര്‍ക്ക് ചൂഷണം ചെയ്യാന്‍ കഴിയുമെന്നും 2025 സെപ്റ്റംബര്‍ 18ന് ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം പുറപ്പെടുവിച്ച ജാഗ്രതാ നിര്‍ദേശത്തില്‍ പരാമര്‍ശിച്ചിരുന്നു. ഈ സുരക്ഷാ പഴുതിനെ കുറിച്ച് ക്രോം അധികൃതരും കുറിപ്പ് പുറത്തിറക്കിയിട്ടുണ്ട്. വിന്‍ഡോസിലും മാക്കിലും 140.0.7339.185/.186‑ന് മുമ്പുള്ള ഗൂഗിള്‍ ക്രോം പതിപ്പുകൾ, ലിനക്‌സില്‍ 140.0.7339.185‑ന് മുമ്പുള്ള ക്രോം പതിപ്പുകള്‍ എന്നിവയിലാണ് സുരക്ഷാമുന്നറിയിപ്പ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.