കര്‍ണാടകത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ബിജെപി നേതൃത്വത്തെ ഞെട്ടിച്ച് മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ അയനുര്‍ മഞ്ജുനാഥ് പാര്‍ട്ടി വിട്ടുപോകുവാന്‍ പ്രഖ്യാപനവുമായി രംഗത്ത് എത്തിയത്.പാര്‍ട്ടി വിട്ടാലും താന്‍ തെരഞ്ഞെടുപ്പില്‍ ശിവമോഗ മണ്ഡലത്തില്‍ നിന്നും മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പാര്‍ട്ടി തനിക്ക് ടിക്കറ്റ് നല്‍കുന്നില്ലെന്നും പകരമായി തന്റെ മക്കളുടേയും മറ്റ് പരിചയക്കരുടേയും പേരുകളാണ് ഉയരുന്നതെന്നും ഇതില്‍ അതൃപ്തിയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് രാജിയെന്ന് മഞ്ജുനാഥ് അഭിപ്രായപ്പെട്ടിരിക്കുന്നു.കര്‍ണാടക എംഎല്‍യും ആയിരുന്നു.തെരഞ്ഞെടുപ്പ് ടിക്കറ്റിനായി ബിജെപിയോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും അത് നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല.
പകരമായി എന്റെ മക്കളുടേയും മറ്റ് ചില നേതാക്കളുടേയും പേരുകളാണ് ഉയരുന്നത്. ഇക്കുറി തെരഞ്ഞെടുപ്പില്‍ എന്തായാലും മത്സരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ ബിജെപി എംഎല്‍സിമാരായിരുന്ന പുട്ടണ്ണ, ബാബുറാവു ചിഞ്ചാന്‍സുര്‍ തുടങ്ങിയവര്‍ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് മഞ്ജുനാഥിന്റെ രാജി പ്രഖ്യാപനം.
ശിവമോഗയില്‍ മുന്‍ മന്ത്രിയും ബിജെപി നേതാവുമായ കെഎസ് ഈശ്വരപ്പക്കെതിരെ മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.നേരത്തെ അയനൂര്‍ മഞ്ജുനാഥ് തനിക്ക് പറ്റിയ എതിരാളിയല്ലെന്ന് ഈശ്വരപ്പ പറഞ്ഞിരുന്നു.ഈ പരാമര്‍ശത്തിനെതിരെ കൂടിയാണ് മഞ്ജുനാഥിന്റെ മത്സരപ്രഖ്യപാനം
English Summary:
Another setback for BJP in Karnataka; Senior leader Ayanur Manjunath leaves the party
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.