6 March 2026, Friday

Related news

March 6, 2026
March 1, 2026
March 1, 2026
March 1, 2026
February 28, 2026
February 28, 2026
February 27, 2026
February 27, 2026
February 27, 2026
February 26, 2026

കോഴിക്കോട് വീണ്ടും തെരുവുനായ ആക്രമണം

Janayugom Webdesk
കോഴിക്കോട്
June 20, 2023 7:56 pm

കോഴിക്കോട് തെരുവുനായ ആക്രമണം. വടകര ചെമ്മത്തൂരില്‍ രണ്ടു പേരെ നായ കടിച്ചത്. നച്ചോളി നാണു, പവിത്രന്‍ എന്നിവര്‍ക്കാണ് കടിയേറ്റത്. ഇവരെ വടകര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കണ്ണൂരിലെ തെരുവുനായ ആക്രമണം സംബന്ധിച്ച് ജില്ലാപഞ്ചായത്ത് സുപ്രീം കോടതിയില്‍ നല്‍കിയ അപേക്ഷക്കൊപ്പം ദ്യശ്യങ്ങളും സമര്‍പ്പിച്ചു. മുഴുപ്പിലങ്ങാട് ഉള്‍പ്പെടെ നടന്ന തെരുവുനായ ആക്രമണങ്ങളുടെ ദൃശ്യങ്ങളാണ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചത്.

ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യയാണ് സുപ്രീം കോടതിയെ സമീപിച്ചത്. കണ്ണൂര്‍ ജില്ലയില്‍ തെരുവുനായകളുടെ ആക്രമണം വര്‍ധിക്കുകയാണെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നു. സംഭവത്തില്‍ അടിയന്തര വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെടും. പേപ്പട്ടികളെയും ആക്രമകാരികളായ തെരുവ് നായ്ക്കളെയും ദയാവധം ചെയ്യാന്‍ അനുവദിക്കണമെന്നും അവശ്യപ്പെട്ടിട്ടുണ്ട്. 

Eng­lish Sum­ma­ry: Anoth­er stray dog attack in Kozhikode

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.