16 December 2025, Tuesday

Related news

November 11, 2025
November 6, 2025
September 18, 2025
September 9, 2025
August 25, 2025
August 22, 2025
August 19, 2025
June 28, 2025
June 28, 2025
May 5, 2025

മാന്നാറിൽ വീണ്ടും തെരുവുനായ ആക്രമണം

Janayugom Webdesk
മാന്നാർ
November 2, 2024 7:07 pm

മാന്നാറിൽ വീണ്ടും തെരുവുനായ ആക്രമണം. തെരുവ് നായ ആക്രമണത്തിൽ വിദ്യാർത്ഥിനി ഉൾപ്പെടെ നാല് പേർക്ക്നായയുടെ കടിയേറ്റു. കുട്ടമ്പേരൂർ കാട്ടിൽത്തറയിൽ വിപിന്റെ മകൾ വിദ്യാർത്ഥിനിയായ നിള, വാതല്ലൂർകാട്ടിൽ ശാന്തകുമാരി, രണ്ട് അന്യസംസ്ഥാന തൊഴിലാളികൾ എന്നിവർക്ക് നായ്ക്കളുടെ കടിയേറ്റത്. മാന്നാർ മുട്ടേൽ ഇംഗ്ഷന് തെക്ക് വശത്ത് ഇന്ന് രാവിലെ അന്യസംസ്ഥാന തൊഴിലാളികളെയും ഉച്ചക്ക് വിദ്യാർത്ഥിനിക്കും വീട്ടമ്മക്കും നായയുടെ കടിയേറ്റു. 

നായയുടെ കടിയേറ്റവർമാവേലിക്കര ജില്ലാ ആശുപത്രിയിൽചികിത്സതേടി. അലഞ്ഞ് തിരഞ്ഞ് നടക്കുന്ന തെരുവ് നായ്ക്കൾ അക്രമകാരികളായി മാറുന്നത് ജങ്ങളെ ഭീതിയിലാക്കുന്നു. പുറത്തിറങ്ങിയാൽ തലങ്ങും വിലങ്ങും ആക്രമിക്കുന്ന തെരുവുനായ്ക്കളെ പേടിച്ച് ഭയന്നിരിക്കുകയാണ് പ്രദേശവാസികൾ. അടുത്തിടെമാന്നാർ ഗ്രാമ പഞ്ചായത്ത് 16-ാം വാർഡിൽ കുട്ടംപേരൂർ പ്രശാന്തി വർഷിണിയിൽ ക്ഷീരകർഷകനായ സജീവിന്റെ തൊഴുത്തിൽ കെട്ടിയിരുന്ന 3 മാസം പ്രായമുള്ള പശുക്കിടാവിനെയാണ് നായ്ക്കൾ ആക്രമിച്ച് കടിച്ചുകീറിയത്. വിദ്യാർത്ഥിനിയായ നിളയുടെ കൈ നായ കടിച്ചുകീറി 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.