
താലൂക്കില്‍ വീണ്ടും തെരുവുനായ ആക്രമണം.തഴക്കര പഞ്ചായത്തില്‍ ഇന്ന് അഞ്ചു വയസ്സുകാരനെ നായ ആക്രമിച്ച് പരിക്കേല്‍പ്പിച്ചു. പെയിന്റിങ് തൊഴിലാളിയായ വഴുവാടി പുത്തന്‍കളിക്കല്‍ ഉണ്ണിക്കൃഷ്ണന്റെയും രേവതിയുടെയും മകന്‍ ദേവകൃഷ്ണനാണ് ആക്രമണത്തിന് ഇരയായത്. ഞായര്‍ പകല്‍ 12നാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ വഴിയിലൂടെ പോവുകയായിരുന്ന നായ മുറ്റത്തേക്ക് കയറി വന്ന് ആക്രമിക്കുകയായിരുന്നു. പുറത്തും കൈയ്ക്കും പിന്‍ഭാഗത്തും കടിയേറ്റ കുട്ടിയുടെ നിലവിളി കേട്ട് വീടിനുള്ളില്‍ ഉണ്ടായിരുന്ന അമ്മ ഓടിയെത്തി നായയെ ഓടിച്ചു വിട്ട് കുട്ടിയെ രക്ഷിക്കുകയായിരുന്നു.
ഉടന്‍ കുട്ടിയെ മാവേലിക്കര ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ തേടി.
ഉണ്ണികൃഷ്ണന്റെ വീടിന് സമീപമുള്ള മറ്റൊരു വീട്ടില്‍ ഒരു യുവതിക്ക് നേരെ നായ ആക്രമണം നടത്തിയ ശേഷമാണ് കുട്ടിയെ ആക്രമിച്ചത്.
യുവതിക്ക് കടിയേറ്റില്ലെങ്കിലും നായയുടെ വായില്‍ നിന്നും ചോര തെറിച്ച് ഇവരുടെ ശരീരത്തില്‍ വീണതായി പറയുന്നു. ഇവരെ വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. കുട്ടിയെ ആക്രമിച്ച ശേഷം സമീപത്തെ ചില വീടുകളിലെ വളര്‍ത്തു നായ്ക്കളെ കടിച്ചു. ദേവകൃഷ്ണന്‍ തഴക്കര മലയില്‍ എല്‍പി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ഥിയാണ്. ഈ പ്രദേശത്ത് തെരുവ് നായ്ക്കൂട്ടങ്ങള്‍ നാളുകളായി ഭീഷണി ഉയര്‍ത്തുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.