രാജസ്ഥാനിലെ കോട്ടയിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ 20കാരനാണ് പിജിയിൽ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. നീറ്റ് യുജി പരിശീലനത്തിനായാണ് കോട്ടയിലെത്തിയത്. ബുധനാഴ്ച രാത്രിയായിരുന്നു സംഭവം. ഈ വർഷം കോട്ടയിൽ നടക്കുന്ന പതിനഞ്ചാമത്തെ വിദ്യാർത്ഥി ആത്മഹത്യയാണിത്.
ഫോൺ എടുക്കാത്തതിനെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിയെ മുറിയിക്കുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മുറിയിൽ നിന്നും രണ്ട് കുറിപ്പുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.