3 June 2024, Monday

Related news

June 1, 2024
May 30, 2024
April 29, 2024
March 27, 2024
February 23, 2024
February 20, 2024
February 13, 2024
February 1, 2024
January 31, 2024
January 24, 2024

കോട്ടയില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹ ത്യ

Janayugom Webdesk
ജയ്‌പൂര്‍
February 13, 2024 9:25 pm

രാജസ്ഥാനിലെ കോട്ടയിൽ ഒരു വിദ്യാർത്ഥി കൂടി ആത്മഹത്യ ചെയ്തു. ഝാർഖണ്ഡ് സ്വദേശി ശുഭ് ചൗധരിയെയാണ് ഹോസ്റ്റലിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ രണ്ടുവർഷമായി കോട്ടയിൽ താമസിച്ച് ജെഇഇ പ്രവേശന പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു ശുഭ്. കഴിഞ്ഞ ദിവസമാണ് പ്രവേശന പരീക്ഷയുടെ ഫലം വന്നത്. പ്രതീക്ഷിച്ച മാര്‍ക്ക് ശുഭിന് ലഭിച്ചിരുന്നില്ല. ഇതിന്റെ മനോവിഷമത്തിൽ ഹോസ്റ്റലിലേക്ക് മടങ്ങിയ ശുഭ് ആത്മഹത്യ ചെയ്യുകയായിരുന്നു. 

പ്രവേശന പരീക്ഷകൾക്കായി വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്ന കോച്ചിങ് സെന്ററുകളുടെ കേന്ദ്രമാണ് കോട്ട. കോട്ടയിൽ ഈ വർഷം റിപ്പോർട്ട് ചെയ്യുന്ന നാലാമത്തെ ആത്മഹത്യയാണ് ഇത്. ആത്മഹത്യകൾ വർധിച്ചതോടെ കുട്ടികളുടെ ദിനചര്യയിൽ മാറ്റം വരുത്തി മാനസിക സമ്മർദം കുറയ്ക്കാനുള്ള നടപടികൾക്ക് ഉന്നതതല നിർദേശങ്ങൾ നല്‍കിയിട്ടുണ്ടെങ്കിലും കോട്ടയില്‍ ആത്മഹത്യകള്‍‍ തുടര്‍കഥയാവുകയാണ്. കഴിഞ്ഞ വര്‍ഷം കോട്ടയില്‍ 26ഓളം വിദ്യാര്‍ത്ഥി ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

Eng­lish Summary:Another stu­dent sui­cide in Kota
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.