18 January 2026, Sunday

Related news

January 17, 2026
January 16, 2026
January 11, 2026
January 10, 2026
January 7, 2026
January 7, 2026
January 6, 2026
January 5, 2026
January 4, 2026
December 31, 2025

രാജസ്ഥാനില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ

Janayugom Webdesk
റായ്പൂര്‍
October 8, 2023 9:17 pm

രാജസ്ഥാനിലെ സികറില്‍ വീണ്ടും വിദ്യാര്‍ത്ഥി ആത്മഹത്യ. ഭരത്പൂര്‍ സ്വദേശി നിതിൻ ഫൗജര്‍(18)ആണ്
സ്വകാര്യ ഹോസ്റ്റലിനുള്ളില്‍ ജീവനൊടുക്കിയത്. ഒരു മാസത്തിനുള്ളിലെ രണ്ടാമത്തെ വിദ്യാര്‍ത്ഥി ആത്മഹത്യയാണ് സിക്കറില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നീറ്റ് പരീക്ഷയ്ക്കുള്ള പരിശീലനത്തിനായി ജൂണിലാണ് നിതിൻ സികറില്‍ എത്തിയത്. ശനിയാഴ്ച നിതിൻ ക്ലാസില്‍ പോയിരുന്നില്ല. 

മുറി അകത്ത് നിന്ന് പൂട്ടിയതില്‍ സംശയം തോന്നിയ മറ്റൊരു വിദ്യാര്‍ത്ഥി ജനല്‍ വഴി നോക്കിയപ്പോഴാണ് നിതിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സെപ്റ്റംബര്‍ അഞ്ചിന് പതിനാറുകാരനായ കൗശല്‍ മീണയെയും ഹോസ്റ്റലില്‍ മരിച്ചനിലയില്‍ കണ്ടെത്തിയിരുന്നു. എന്‍ട്രസ് പരിശീലനത്തിന് പേരുകേട്ട രാജസ്ഥാനിലെ കോട്ടയില്‍ ഈ വര്‍ഷം മാത്രം 25 വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തത്. രണ്ടു ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് നീറ്റ്, ജെഇഇ പഠനത്തിനായി കോട്ടയില്‍ എത്തുന്നത്. 

Eng­lish Summary:Another stu­dent sui­cide in Rajasthan
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.