20 January 2026, Tuesday

കോട്ടയില്‍ വീണ്ടും ആത്മഹ ത്യ

Janayugom Webdesk
ജയ്പുര്‍
July 4, 2024 10:13 pm

രാജസ്ഥാനിലെ കോട്ടയില്‍ വീണ്ടും ആത്മഹത്യ. ജെഇഇ എൻട്രൻസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ബിഹാർ സ്വദേശി സന്ദീപ് കുമാറാണ് ജീവനൊടുക്കിയത്. ഹോസ്റ്റല്‍ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ചനിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ വര്‍ഷം കോട്ടയില്‍ ആത്മഹത്യ ചെയ്യുന്ന 13ാമത്തെ ഉദ്യോഗാര്‍ത്ഥിയാണ് സന്ദീപ്. കഴിഞ്ഞ മാസം മൂന്ന് ഉദ്യോഗാര്‍ത്ഥികള്‍ കോട്ടയില്‍ ആത്മഹത്യ ചെയ്തിരുന്നു. കഴിഞ്ഞ വര്‍ഷം വിവിധ മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുത്തിരുന്ന 27 പേരാണ് ഇവിടെ ആത്മഹത്യ ചെയ്തത്. മത്സരപ്പരീക്ഷ പരിശീലന കേന്ദ്രമായ കോട്ടയില്‍ പ്രതിവര്‍ഷം 10,000 കോടിയുടെ ബിസിനസ് ഇടപാടുകള്‍ നടക്കുന്നുണ്ടെന്നാണ് കണക്കാക്കുന്നത്. 

Eng­lish Summary:Another sui­cide in Kota

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 20, 2026
January 19, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.