28 December 2025, Sunday

Related news

December 15, 2025
November 19, 2025
November 15, 2025
November 15, 2025
November 8, 2025
October 25, 2025
October 25, 2025
October 10, 2025
September 6, 2025
August 27, 2025

ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം

 പഞ്ചാബ് സ്വദേശിയെ വെടിവച്ചുകൊന്നു
 ഒരാള്‍ക്ക് പരിക്ക്
Janayugom Webdesk
ശ്രീനഗര്‍
February 7, 2024 11:07 pm

ജമ്മു കശ്മീരില്‍ വീണ്ടും ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുനേരെ ഭീകരാക്രമണം. ഷഹിദ് ഗഞ്ചില്‍ പ‍ഞ്ചാബില്‍ നിന്നുള്ള ഇതര സംസ്ഥാന തൊഴിലാളിയെ തീവ്രവാദികള്‍ വെടിവച്ച് കൊലപ്പെടുത്തി. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
അമൃത‌്സര്‍ സ്വദേശിയായ അമൃത് പാല്‍ സിങ്ങാണ് കൊല്ലപ്പെട്ടത്. ശ്രീനഗര്‍ മേഖലയിലെ ഷഹിദ് ഗഞ്ചില്‍ തെരുവ് കച്ചവടം നടത്തിവരികയായിരുന്നു അമൃത് പാല്‍ സിങ്ങെന്ന് പൊലീസ് അറിയിച്ചു. രോഹിത് എന്നയാള്‍ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ ശ്രീനഗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പൊലീസ് അറിയിച്ചു.

സംഭവത്തിനുശേഷം ഷഹിദ് ഗഞ്ച് മേഖല പൊലീസും സുരക്ഷാ സേനയും വളഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലും ഉത്തര്‍പ്രദേശില്‍ നിന്നുള്ള ഇതര സംസ്ഥാന തൊഴിലാളിയെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. 

Eng­lish Sum­ma­ry: Anoth­er ter­ror­ist attack in Jam­mu and Kashmir

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.