
തമിഴ്‌നാട്ടിലെ ഗൂഡല്ലൂർ ന്യൂഹോപ്പ് എസ്റ്റേറ്റിൽ കാട്ടാനയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് ദാരുണാന്ത്യം. ഇന്ന് രാവിലെ ഏലത്തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്ന മണി(63) ആണ് കൊല്ലപ്പെട്ടത്. പിന്നിൽ നിന്ന് ഓടിയെത്തിയ കാട്ടാന ഇദ്ദേഹത്തെ ആക്രമിക്കുകയും എടുത്തെറിയുകയുമായിരുന്നു.
കഴിഞ്ഞ മൂന്ന് മാസത്തിനിടെ ഈ പ്രദേശത്ത് വന്യജീവി ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന ആറാമത്തെ വ്യക്തിയാണ് മണി. തുടർച്ചയായ സംഭവങ്ങളിൽ രോഷാകുലരായ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. വന്യജീവി ആക്രമണങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ മൃതദേഹവുമായി പ്രതിഷേധിച്ചു. അധികാരികൾ അടിയന്തരമായി ഇടപെട്ട് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.