28 October 2024, Monday
KSFE Galaxy Chits Banner 2

ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകനായിരുന്ന ആന്റപ്പൻ അമ്പിയായത്തിന്റെ ജന്മദിനം ഹരിത ദിനമായി ആചരിച്ചു 

Janayugom Webdesk
എടത്വ
September 3, 2023 11:33 am

ഗ്രീൻ കമ്മ്യൂണിറ്റി സ്ഥാപകനായിരുന്ന ആന്റപ്പൻ അമ്പിയായത്തിന്റെ 50-ാം ജന്മദിനം ഹരിത ദിനമായി ആചരിച്ചു. കുട്ടനാട് നേച്ചർ സൊസൈറ്റി, ആന്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ അത്തിമരച്ചുവട്ടിൽ സുഹൃത്തുക്കൾ ഒത്തുചേർന്നു. ദക്ഷിണേന്ത്യയിലെ പ്രസിദ്ധ ദൈവാലയമായ എടത്വ സെന്റ് ജോർജ് ഫൊറാനാ പള്ളി അങ്കണത്തിൽ മുൻ രാഷ്ട്രപതി അബ്ദുൾ കലാമിന്റെ 80-ാം ജന്മദിനത്തിൽ അബ്ദുൾ കലാമിനോടൊപ്പം ആന്റപ്പൻ അമ്പിയായം നട്ട 80 മരങ്ങളിൽ ഒന്നാണ് അത്തി മരം.

സംസ്ഥാന വനമിത്ര അവാർഡ്‌ ജേതാവ് ജി രാധാകൃഷ്ണൻ സംഗമം ഉദ്ഘാടനം ചെയ്തു. കുട്ടനാട് നേച്ചർ സൊസൈറ്റി പ്രസിഡന്റ് ജയൻ ജോസഫ് പുന്നപ്ര അധ്യക്ഷത വഹിച്ചു. എടത്വ സെൻ്റ് ജോർജ് ഫൊറാനാ പള്ളി വികാരി ഫാദർ ഫിലിപ്പ് വൈക്കത്തുക്കാരൻ വീട്ടിൽ മുഖ്യ സന്ദേശം നല്കി. ഫാദർ ബെന്നി വെട്ടിത്താനം, ഫാദർ ടോണി കോയിൽ പറമ്പിൽ, ഡീക്കൻ ജോസഫ് കാമിച്ചേരിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത്, എടത്വ മേ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ്യൻ ജി ജയചന്ദ്രൻ, കുട്ടനാട് നേച്ചർ സൊസൈറ്റി സെക്രട്ടറി അഡ്വ. വിനോദ് വർഗ്ഗിസ്, ആന്റപ്പൻ അമ്പിയായം ഫൗണ്ടേഷൻ ചെയർമാൻ ഡോ. ജോൺസൺ വി ഇടിക്കുള, ജനറൽ സെക്രട്ടറി ബിൽബി മാത്യൂ കണ്ടത്തിൽ, എന്നിവർ പ്രസംഗിച്ചു.

നദിസംരംക്ഷണ സന്ദേശം പ്രചരിപ്പിക്കുക എന്ന ലക്ഷ്യമിട്ട് നടത്തി വന്നിരുന്നതും കോവിഡ് മൂലം മുടങ്ങി പോയതുമായ ആൻ്റപ്പൻ അമ്പിയായം സ്മാരക ‘എടത്വ ജലോത്സവം’ കേരള പിറവി ദിനത്തിൽ നടത്തുവാൻ യോഗം തീരുമാനിച്ചു.

Eng­lish Sum­ma­ry: Antap­pan Ambiy­at’s 50th birth­day was cel­e­brat­ed as Green Day
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.