6 January 2026, Tuesday

Related news

January 5, 2026
January 3, 2026
May 29, 2025
November 20, 2024
November 20, 2024
October 28, 2023
October 13, 2023
October 10, 2023
September 29, 2023
September 10, 2023

കോടതിവിധിയില്‍ ആശങ്കയില്ലെന്നും , അന്തിമ വിജയം തനിക്കായിരിക്കുമെന്നും ആന്റണി രാജു

Janayugom Webdesk
തിരുവനന്തപുരം
November 20, 2024 2:03 pm

തൊണ്ടിമുതൽ കേസിൽ വിചാരണ നേരിടണമെന്ന സുപ്രീം കോടതി വിധിയിൽ പ്രതികരിച്ച് മുൻ മന്ത്രി ആന്റണി രാജു.കോടതി വിധിയിൽ യാതൊരു ആശങ്കയുമില്ലെന്നും അന്തിമവിജയം തനിക്കുതന്നെ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും അതിൽ ആശങ്കയോ ഭയമോ ഇല്ലെന്നും ആന്റണി രാജു വ്യക്തമാക്കി. ഇത്തരം പ്രതിസന്ധികളാണ് തന്നെ കൂടുതൽ കരുത്തനാക്കിയതെന്നും അദ്ദേഹം പറഞ്ഞു. കേസിൽ പലരും പ്രതീക്ഷിച്ചിരുന്നത് സിബിഐ ആന്വേഷണത്തിന് കോടതി ഉത്തരവിടും എന്നായിരുന്നു. 

സിബിഐ അന്വേഷണം വേണമെന്ന ആവശ്യവുമായാണ് പലരും സുപ്രീംകോടതിയെ സമീപിച്ചത്. അത് കോടതി അം​ഗീകരിച്ചില്ലല്ലോ. കഴിഞ്ഞ 34 വർഷമായി ഓരോ ഘട്ടത്തിലും ഈ കേസ് ചർച്ച ചെയ്യുന്നുണ്ട്. 1990‑ലെ ഒരു കേസാണിത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്താണ് ഈ കള്ളക്കേസ് എനിക്കെതിരേ രൂപപ്പെടുത്തിയെടുത്തത്. 1990 മുതൽ 2006 വരെ വിവിധ ഏജൻസികൾ കേസ് അന്വേഷിച്ചു. ഇന്റർപോളും സിബിഐയും അന്വേഷിച്ചു. ഞാനല്ലാ, വേറെയാളാണ് പ്രതിയെന്ന് ആ റിപ്പോർട്ടുകളിൽ ഉണ്ടല്ലോ. എകെ.ആന്റണിയുടെ കാലത്തും അന്വേഷിച്ചു. ഞാൻ നിരപരാധിയാണെന്ന റിപ്പോർട്ടാണ് അന്നും കോടതിയിൽ കൊടുത്തത്.

2006‑ലെ തിരഞ്ഞെടുപ്പിൽ എന്നെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചപ്പോൾ രാഷ്ട്രീയ വിരോധം തീർക്കാൻ ഉമ്മൻചാണ്ടി അടിയന്തരമായി പുനരന്വേഷണത്തിന് ഉത്തരവിടുകയും കള്ളക്കേസ് ഉണ്ടാക്കി കുറ്റപത്രം നൽകുകയുമാണ് ഉണ്ടായത് ആന്റണി രാജു ആരോപിച്ചു. 2006‑ൽ ഫയൽചെയ്ത കുറ്റപത്രത്തിനെതിരേ ഒരിക്കലും ക്വാഷ് ചെയ്യാൻ പോയിട്ടില്ല.

പക്ഷെ 2021‑ൽ താൻ മന്ത്രിയായതിനുശേഷം കേസ് ചിലർ കുത്തിപ്പൊക്കി. മന്ത്രി സ്ഥനത്തുനിന്നും തന്നെ മാറ്റാനുള്ള ശ്രമവും നടത്തി. അതുകൊണ്ടാണ് ഹൈക്കോടതിയിൽപോയി എഫ്.ഐ.ആർ ക്വാഷ് ചെയ്തതെന്നും വിചാരണ നേരിടാനാണ് കോടതി പറയുന്നതെങ്കിൽ വിചാരണ നേരിടുമെന്നും ആന്റണി രാജു കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.