18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 25, 2024
September 23, 2024
August 6, 2024
May 20, 2024
January 17, 2024
January 14, 2024
December 12, 2023
July 2, 2023
April 7, 2023
January 9, 2023

മയക്കുമരുന്ന് വിരുദ്ധ ക്യാമ്പയിന്‍: ശ്രീലങ്കയ്ക്കെതിരെ യുഎന്‍

Janayugom Webdesk
ജെനീവ
January 14, 2024 10:19 pm

മയക്കുമരുന്ന് ഭീഷണിയെ തടയാനുള്ള ശ്രീലങ്കൻ പൊലീസിന്റെ നടപടിയെ അപലപിച്ച് ഐക്യരാഷ്ട്ര സഭ. മനുഷ്യാവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ള സമീപനത്തോടെ നടപടി പുനഃപരിശോധിക്കണമെന്ന് യുഎന്‍ ശ്രീലങ്കന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഡിസംബർ 17 മുതൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ 29,000 പേരെ അറസ്റ്റ് ചെയ്തതായാണ് റിപ്പോര്‍ട്ട്. അവരില്‍ ചിലര്‍ പീഡനങ്ങള്‍ക്ക് വിധേയരായതായി വിവരം ലഭിച്ചതായും യുഎന്‍ മനുഷ്യാവകാശ കമ്മിഷണര്‍ വോള്‍ക്കര്‍ ടര്‍ക്ക് പ്രസ്താവനയില്‍ പറഞ്ഞു. 

ജൂണ്‍ 30ഓടെ രാജ്യത്തെ എല്ലാ മയക്കുമരുന്ന് വ്യാപാരികളെയും അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞ ഡിസംബര്‍ 17ന് ആരംഭിച്ച ഓപ്പറേഷന്‍ യുക്തിയയുടെ പശ്ചാത്തലത്തിലാണ് യുഎന്നിന്റെ പ്രസ്താവന. പബ്ലിക് സെക്യൂരിറ്റി മന്ത്രി ടിരാൻ അല്ലെസ് രൂപീകരിച്ച യുക്തിയ, ഐജിപി ദേശബന്ധു തെന്നക്കോണിന്റെ മേല്‍നോട്ടത്തിലാണ് നടപ്പിലാക്കുന്നത്. മയക്കുമരുന്ന് വിരുദ്ധ ലക്ഷ്യങ്ങൾ ഉണ്ടായിരുന്നിട്ടും, വിവിധ കാരണങ്ങളാൽ ഇത് വിമർശനത്തിന് വിധേയമായതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സെര്‍ച്ച് വാറണ്ടുകളില്ലാതെ സുരക്ഷാ സേന റെയ്ഡുകള്‍ നടത്തിയതായും മയക്കുമരുന്ന് വില്പനക്കാരെയും ഉപയോക്താക്കളെയും കസ്റ്റഡിയിലെടുക്കുകയും നൂറുകണക്കിന് ആളുകളെ സൈന്യം നടത്തുന്ന പുനരധിവാസ കേന്ദ്രങ്ങളിലേക്ക് അയച്ചതായും മനുഷ്യാവകാശ കമ്മിഷണറുടെ പ്രസ്താവനയിൽ പറയുന്നു. യുക്തിയയുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായ അറസ്റ്റുകള്‍, തടങ്കലുകള്‍ എന്നിവ സംബന്ധിച്ച് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് ശ്രീലങ്കന്‍ മനുഷ്യാവകാശ കമ്മിഷന്‍ പറഞ്ഞു. 

Eng­lish Sum­ma­ry; Anti-drug cam­paign: UN against Sri Lanka

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.