
രണ്ടു മാസത്തിനകം പൊന്നാനി എക്സൈസ് സർക്കിൾ ഓഫീസിനു കീഴിലെ കുറ്റിപ്പാല ഓഫീസ് 350 റെയ്ഡുകൾ നടത്തി. കുട്ടികളെ ലഹരിയിൽനിന്ന് വിമോചിപ്പിക്കാനുള്ള ഒട്ടനവധി പ്രവർത്തനങ്ങളും ഇവിടെ നടത്തിവരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. 50 അബ്കാരി കേസ്, 24 എൻഡിപിഎസ്., ലഹരി ഉത്പന്ന വിൽപന നടത്തിയതു സംബന്ധിച്ച് 126 കേസ് എന്നിവ എടുത്തു.
പൊലീസ് , റവന്യൂ, എക്സൈസ് എന്നിവചേർന്ന് 11 റെയ്ഡുകളും നടത്തി. 850 വാഹന പരിശോധനയും നടത്തി. 80 പ്രതികളെ അറസ്റ്റുചെയ്തത്. കഞ്ചാവ്, വാറ്റ് തുടങ്ങിയ പിടിച്ചെടുക്കുകയുംചെയ്തു. സ്കൂൾ, കോളേജ് എന്നിവയിൽ 250 തവണ സന്ദർശിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും 98 ബോധവത്കരണ ക്ലാസ്, നാല് സൈക്കിൾ റാലികൾ, 25 കുട്ടികൾക്ക് കൗൺസലിങ്, ഫ്‌ളാഷ് മോബ്, ക്വിസ് മത്സരങ്ങൾ എന്നിവ നടത്തി.
എട്ട് കുട്ടികളെ ലഹരിയിൽനിന്ന് മോചിപ്പിക്കാനായി ചികിത്സാ കേന്ദ്രങ്ങളിലെത്തിച്ചു. മഫ്റ്റിയിൽ കുട്ടികൾ കേന്ദ്രീകരിക്കുന്നിടങ്ങളിൽ നിരന്തര പരിശോധനയും നടത്തിവരുന്നു. അഞ്ചു പോലീസ്‌സ്റ്റേഷൻ പരിധിയിലായി പ്രവർത്തിക്കുന്ന ഈ ഓഫീസുകളിൽ ആകെയുള്ളത് 25 ജീവനക്കാരാണെന്നതാണ് വസ്തുത. ഇത്ര കുറഞ്ഞ ജീവനക്കാരെ വെച്ചാണ് ഇത്രയും പ്രവർത്തനങ്ങൾ നടത്തിയതെന്ന് പ്രിവന്റീവ് ഓഫീസറായ പി പി.പ്രമോദ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.