26 December 2024, Thursday
KSFE Galaxy Chits Banner 2

ഇസ്രയേലില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം കനക്കുന്നു; ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ തെരുവിലിറങ്ങി പതിനായിരങ്ങള്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 7, 2024 12:38 pm

ഇസ്രയേലില്‍ ബെഞ്ചമിന്‍ നെതന്യാഹുവിന് എതിരെ പ്രതിഷേധം കനക്കുന്നു. ഹമാസിന്റെ പിടിയിലുള്ള ബന്ദികളെ മോചിപ്പിക്കണം ഇസ്രയേലില്‍ തെരഞ്ഞെടുപ്പ് നടത്തി പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരണം എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ടെല്‍ അവീവില്‍ പതിനായിരങ്ങള്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധം നടത്തിയത് .

യുദ്ധം ആറ് മാസം പിന്നിട്ടിട്ടും ബന്ദി മോചനം സാധ്യമാക്കാന്‍ ഇസ്രയേല്‍ സര്‍ക്കാരിന് സാധിച്ചില്ലെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി ശനിയാഴ്ച രാത്രിയാണ് പ്രതിഷേധക്കാര്‍ തെരുവ് കീഴടിക്കിയത്. ഇനിയും 100ലധികം ബന്ദികളെ മോചിപ്പിക്കാൻ ഉണ്ടെന്നും പ്രതിഷേധക്കാർ പറഞ്ഞു. അതിനിടെ, തെൽ അവീവില്‍ സുരക്ഷാ സേനയും പ്രതിഷേധക്കാരും തമ്മില്‍ ഏറ്റുമുട്ടി. പൊലീസിന്റെ നടപടിക്കെതിരെയും വലിയ പ്രതിഷേധമാണ് ഉയര്‍ന്നത്. പൊലീസ് യഥാര്‍ത്ഥത്തില്‍ ആരെയാണ് സംരക്ഷിക്കുന്നതെന്ന് പ്രതിഷേധക്കാര്‍ ചോദിച്ചു. ഇസ്രയേലിന്റെ ദേശീയ സുരക്ഷാ മന്ത്രിക്കെതിരെയും പ്രതിഷേധക്കാര്‍ മുദ്രാവാക്യം വിളിച്ചു.

ടെല്‍ അവീവിന് പുറമേ ഇസ്രയേലിലെ മറ്റ് 50-ാളം സ്ഥലങ്ങളിലും സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ നടന്നതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ ഏഴിന് ആരംഭിച്ച യുദ്ധത്തിന്റെ ആദ്യ മാസങ്ങള്‍ മുതല്‍ ഇത്തരം പ്രതിഷേധങ്ങള്‍ രാജ്യത്ത് വര്‍ധിച്ചിട്ടുണ്ട്.വെടിനിര്‍ത്തല്‍ ചര്‍ച്ചകളും തടവുകാരെ മോചിപ്പിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകളും ഉള്‍പ്പെടെ കെയ്‌റോയില്‍ നടക്കാനിരിക്കെയാണ് പ്രതിഷേധവുമായി ജനം തെരുവിലിറങ്ങിയത്. ഖത്തര്‍, ഈജിപ്ത്, അമേരിക്ക എന്നീ രാജ്യങ്ങളുടെ മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ നടക്കുക.

Eng­lish Summaary:
Anti-Gov­ern­ment Protests Grow in Israel; Tens of thou­sands took to the streets against Ben­jamin Netanyahu

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.