15 December 2025, Monday

Related news

December 13, 2025
December 12, 2025
December 12, 2025
December 11, 2025
December 9, 2025
December 8, 2025
December 5, 2025
December 4, 2025
December 2, 2025
November 25, 2025

ഭരണവിരുദ്ധ തരംഗമെന്ന പ്രചാരവേല തകര്‍ന്നു: ബിനോയ് വിശ്വം

Janayugom Webdesk
തിരുവനന്തപുരം
November 23, 2024 8:58 pm

സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരത്തിന്റെ കാറ്റ് ആഞ്ഞടിക്കുന്നുവെന്ന യുഡിഎഫ്, ബിജെപി പ്രചാരവേലയെ ജനങ്ങള്‍ തകര്‍ത്തെറിഞ്ഞുവെന്നും എല്‍ഡിഎഫ് അടിത്തറ ശക്തിപ്പെട്ടുവെന്നുമാണ് ചേലക്കര തെരഞ്ഞെടുപ്പ് വിജയവും പാലക്കാട്ട് വോട്ടുവിഹിതം വര്‍ധിച്ചതും വ്യക്തമാക്കുന്നതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം.

ബിജെപി വോട്ടുചോര്‍ച്ചയും മറ്റ് വര്‍ഗീയ ശക്തികളുടെ പിന്‍ബലവുമാണ് പാലക്കാട്ടെ യുഡിഎഫിനെ രക്ഷപ്പെടുത്തിയത്. എസ്ഡിപിഐയുടെ വിജയാഹ്ലാദം അതിന്റെ തെളിവാണ്. കോണ്‍ഗ്രസ് — ബിജെപി അവിശുദ്ധ സഖ്യം മൂന്നിടത്തും പ്രകടമായി. വയനാട്ടില്‍ എല്‍ഡിഎഫ് എല്ലാ പ്രതികൂല സാഹചര്യങ്ങളിലും അടിപതറാതെ രാഷ്ട്രീയ പോരാട്ടം നടത്തി. പണവും പ്രതാപവും ജാതി — മത പ്രചാരവേലയും എല്‍ഡിഎഫിന്റെ രാഷ്ട്രീയ ഇച്ഛാശക്തിയെ തളര്‍ത്തിയില്ല.

ഭൂരിപക്ഷത്തിന്റെ എണ്ണം പറഞ്ഞ് കോണ്‍ഗ്രസിന് തങ്ങളുടെ രാഷ്ട്രീയ തെറ്റുകള്‍ മൂടിവയ്ക്കാനാവില്ല. ആരാണ് എതിരാളികളെന്ന് കോണ്‍ഗ്രസ് ഇപ്പോഴും തിരിച്ചറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിലോമ ശക്തികളും അതിന്റെ മാധ്യമങ്ങളും ഒരുപോലെ എതിരായിരുന്നിട്ടും എല്‍ഡിഎഫ് അടിത്തറ മെച്ചപ്പെട്ടു. മൂന്നിടത്തും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ടുചെയ്ത സമ്മതിദായകരെ അഭിവാദ്യം ചെയ്യുന്നുവെന്നും ബിനോയ് വിശ്വം പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.