
ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭം മൂന്നാം ദിവസവും ശക്തമായി തുടരുന്നു. പ്രതിഷേധക്കാരെ അടിച്ചമർത്തുന്നതിന്റെ ഭാഗമായി 11 പേരെ അധികൃതർ അറസ്റ്റ് ചെയ്തു. സർവ്വകലാശാലാ വിദ്യാർത്ഥികളെ വിപ്ലവ സംരക്ഷണ സേനയുടെ ബാസിജ് മിലിഷ്യ ആക്രമിച്ചതായും ഇതിൽ ഒരു വിദ്യാർത്ഥിക്ക് ഗുരുതരമായി പരിക്കേറ്റതായും മനുഷ്യാവകാശ സംഘടനകൾ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ, ഭരണകൂടത്തിനെതിരെ വിദ്യാർത്ഥികൾ മുദ്രാവാക്യം വിളിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
രാജ്യത്തെ രൂക്ഷമായ സാമ്പത്തിക തകർച്ചയും കറൻസിയുടെ മൂല്യത്തകർച്ചയുമാണ് ജനങ്ങളെ തെരുവിലിറക്കിയത്. ആയത്തുള്ള അലി ഖമേനിയുടെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന്റെ പരാജയമാണ് നിലവിലെ സാമ്പത്തിക പ്രതിസന്ധിയെന്ന് പ്രതിഷേധക്കാർ ആരോപിക്കുന്നു. ടെഹ്‌റാനിൽ ആരംഭിച്ച സമരം ഇപ്പോൾ മറ്റ് പ്രധാന നഗരങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. സമാധാനപരമായ പ്രതിഷേധം അനുവദിക്കുമെങ്കിലും രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് ഇറാൻ പ്രോസിക്യൂട്ടർ മുന്നറിയിപ്പ് നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.