പമ്പാനദിയിൽ വിഷദ്രാവകം കലർത്തി മീൻ പിടിക്കുന്നതായി പരാതി. റാന്നി മുതൽ കിഴക്കോട്ട് വടശ്ശേരിക്കര വരെയുള്ള ഭാഗങ്ങളിൽ മീൻ കൂടുതലായി നില്ക്കുന്ന സ്ഥലങ്ങളിൽ മത്സ്യങ്ങളെ ആകർഷിക്കുന്ന ദ്രാവകം വെള്ളത്തിൽ കലർത്തി മീൻ പിടിക്കുന്നതായാണ് നദി തീരത്ത് താമസിക്കുന്നവർ പറയുന്നത്.
രണ്ട് വള്ളങ്ങളിലായി എത്തുന്ന സംഘം ഇരുവള്ളങ്ങളിൽ നിന്നും വലവിരിച്ച് വൃത്തരൂപത്തിലാക്കിയാണ് കോരിയെടുക്കുന്നത്.
കൂടുതൽ മീൻ ശേഖരിച്ചു കഴിഞ്ഞാൽ വാഹനസൗകര്യം ഉള്ള കടവുകളിൽ വള്ളം അടിപ്പിച്ച് മീനുമായി പോകുകയാണ് പതിവ്. ഏറെ നാളായി പമ്പാനദിയിൽ ഇത്തരത്തിൽ മീൻ പിടിക്കുന്നുണ്ട്. നാട്ടുകാർ റാന്നി പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് എസ്.ഐ, ശ്രീജിത്ത് ജനാർദ്ധനൻ്റെ നേതൃത്വത്തിൽ പൊലീസ് നദി തീരങ്ങളിൽ തിരച്ചിൽ നടത്തിയെങ്കിലും ആരേയും കണ്ടെത്താനായില്ല. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ വീണ്ടും പൊലീസ് നദിയിയിൽ നിരീക്ഷണം നടത്തുമെന്ന് എസ്ഐ ശ്രീജിത്ത് ജനാർദ്ദനന്‍ പറഞ്ഞു.
English Summary: Anti-socials catch fish with poisonous liquid in Pampan river
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.