അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നടപ്പാക്കണമെന്ന് ശാസ്ത്രസാഹിത്യ പരിഷത്ത് പൂജപ്പുര യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. പൂജപ്പുര ഉണ്ണിനഗർ റസിഡന്റ്സ് അസോസിയേഷൻ ഹാളിൽ നടന്ന സമ്മേളനം പരിഷത്ത് ജില്ലാ ഉന്നതവിദ്യാഭ്യാസ വിഷയ സമിതി കൺവീനർ ടി പി സുധാകരൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ സുകുമാരൻ അധ്യക്ഷനായി. സെക്രട്ടറി ജി രാധാകൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
മേഖലാ പ്രസിഡന്റ് പി ബാബു ഭാവി പരിപാടികള്‍ വിശദീകരിച്ചു. എ എസ് പിള്ള, സി എസ് അജിത്ത് കുമാർ, മേഖല ട്രഷറർ പി ശ്രീജിത്ത് എന്നിവർ സംസാരിച്ചു. എൽ അനീഷ്യ(പ്രസിഡന്റ്), ഡോ. അജിത് ഗോപി (വൈസ് പ്രസിഡന്റ്), സി എസ് അജിത്ത് കുമാർ (സെക്രട്ടറി) , സനിൽ രാഘവൻ (ജോയിന്റ് സെക്രട്ടറി) ടി എൻ ശ്രീകുമാർ, എസ് ബിജു, എസ് ബീന (എക്സിക്യൂട്ടീവ് അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.