പൊലീസ് സ്റ്റേഷൻ മാർച്ചിനിടെയുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട കേസിൽ കോൺഗ്രസ് പ്രവർത്തകരുടെ മുൻകൂർ ജാമ്യ അപേക്ഷ തള്ളി. ഡി.സി.സി പ്രസിഡന്‍റ് സി.പി.മാത്യുവിന്റെ കാർ തകർക്കുകയും മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നടത്തിയ പൊലീസ് സ്റ്റേഷൻ മാർച്ചിൽ പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു. ഈ സംഭവത്തിൽ കണ്ടാൽ അറിയാവുന്ന 75 പേരടക്കം 85 പേരുടെ പേരിൽ കേസ് ജാമ്യമില്ലാ വകുപ്പ് അനുസരിച്ച് എടുത്തിരുന്നു. കേസിലെ മുഴുവൻ പ്രതികളുടെയും ജാമ്യാപേക്ഷയാണ് തള്ളിയത്. ഈ സംഘർഷത്തിനിടെയാണ് യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദിന്റെ കണ്ണിനു ഗുരുതര പരിക്കേറ്റത്. ഒന്നാം പ്രതിയായാണ് ബിലാലിനെ ചേർത്തിരിക്കുന്നത്. മധുരയിലെ സ്വകാര്യ ആശുപത്രയിൽ ചികിത്സയിലാണ് ബിലാല്‍.
English Summary: Anticipatory bail application of Congress workers rejected
You may like this video also
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.