
രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് സർക്കാർ ഹൈക്കോടതിയിൽ ഹർജി നൽകി. രണ്ടാം ബലാത്സംഗ കേസിൽ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഇത് റദ്ദ് ചെയ്യണമെന്നാണ് സർക്കാർ ആവശ്യം. രാഹുൽ സ്ഥിരം കുറ്റവാളിയെന്നും ഹർജിയിൽ പറയുന്നു. തിരുവനന്തപുരം സെഷൻസ് കോടതി ഉത്തരവിലെ ചില ഗുരുതരമായ പരാമർശങ്ങൾ കേസിന്റെ നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യത്തിലാണ് അടിയന്തര നടപടിയിലേക്ക് സർക്കാർ കടന്നത്. കെപിസിസി അധ്യക്ഷന് ലഭിച്ച പരാതിയിൽ പറയാത്ത കാര്യങ്ങൾ പെൺകുട്ടിയുടെ മൊഴിയിൽ ഉണ്ട് എന്നതടക്കമുള്ള വൈരുധ്യങ്ങളാണ് വിധിയിൽ വന്നത്.
ഈ വിധിപ്പകർപ്പ് പുറത്തുവന്നതോടെ കേസിന്റെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുകയും, രാഹുൽ മാങ്കൂട്ടത്തിലിന്റെ തുടർന്നുള്ള നിയമനടപടികളിൽ ഇത് പ്രധാന വാദങ്ങളായി ഉയർന്നു വരാൻ സാധ്യതയുണ്ടെന്നും സർക്കാർ വിലയിരുത്തുന്നു. രണ്ടാമത്തെ എഫ്ഐആറിന്റെ മുന്നോട്ടുപോക്കിന് വലിയ പ്രതിസന്ധികൾ സൃഷ്ടിക്കാൻ കഴിയുന്ന രീതിയിലുള്ള പരാമർശങ്ങൾ പുറത്തുവന്ന സാഹചര്യത്തില്‍ ഇതിനെ ഹൈക്കോടതിയിൽ ചോദ്യം ചെയ്യാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.